ഭാരത്പേ സിഇഒയ്ക്കും, ചെയര്‍മാനുമെതിരെ നടപടി ആവശ്യപ്പെട്ട് ഗ്രോവര്‍
ഡെല്‍ഹി: സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് ഭാരത്പേ സിഇഒ സുഹൈല്‍ സമീറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭാരത്പേ മുന്‍ മേധാവി അഷ്നീര്‍ ഗ്രോവര്‍ കമ്പനി ബോര്‍ഡിന് കത്തെഴുതി. ഭാരത്പേ ചെയര്‍മാന്‍ രജനീഷ് കുമാറിന്റെ രാജിയും ഗ്രോവര്‍ ആവശ്യപ്പെട്ടു. ഭാരത്പേ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിനെ പിരിച്ചുവിടുന്നതായും, ശമ്പളം നല്‍കാതിരിക്കുന്നതായും ഉന്നയിച്ച് വന്ന ലിങ്ക്ഡിന്‍ പോസ്റ്റില്‍ "സഹോദരീ, നിങ്ങളുടെ സഹോദരന്‍ എല്ലാ പണവും മോഷ്ടിച്ചു, ശമ്പളം നല്‍കാന്‍ വളരെ കുറച്ച് മാത്രമേ അവശേഷിക്കുന്നുള്ളൂ" എന്ന് അഷ്നീര്‍ ഗ്രോവറിനെ കുറ്റപ്പെടുത്തി സമീര്‍ മറുപടി […]
ഡെല്‍ഹി: സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് ഭാരത്പേ സിഇഒ സുഹൈല്‍ സമീറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭാരത്പേ മുന്‍ മേധാവി അഷ്നീര്‍ ഗ്രോവര്‍ കമ്പനി ബോര്‍ഡിന് കത്തെഴുതി. ഭാരത്പേ ചെയര്‍മാന്‍ രജനീഷ് കുമാറിന്റെ രാജിയും ഗ്രോവര്‍ ആവശ്യപ്പെട്ടു.
ഭാരത്പേ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിനെ പിരിച്ചുവിടുന്നതായും, ശമ്പളം നല്‍കാതിരിക്കുന്നതായും ഉന്നയിച്ച് വന്ന ലിങ്ക്ഡിന്‍ പോസ്റ്റില്‍ "സഹോദരീ, നിങ്ങളുടെ സഹോദരന്‍ എല്ലാ പണവും മോഷ്ടിച്ചു, ശമ്പളം നല്‍കാന്‍ വളരെ കുറച്ച് മാത്രമേ അവശേഷിക്കുന്നുള്ളൂ" എന്ന് അഷ്നീര്‍ ഗ്രോവറിനെ കുറ്റപ്പെടുത്തി സമീര്‍ മറുപടി നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഈ പരാമര്‍ശത്തെ വിമര്‍ശിച്ചത്. പഴയ ജീവനക്കാരെ പിരിച്ചുവിട്ടതും, ശമ്പളം നല്‍കാത്തതും പോസ്റ്റില്‍ ഉന്നയിച്ചിരുന്നു.
സോഷ്യല്‍ മീഡിയ പോസ്റ്റിന് മറുപടിയായി, സമീറിന്റെ ഭാഷ അപകീര്‍ത്തികരം മാത്രമല്ല കമ്പനി പാപ്പരായിരിക്കുന്നു എന്ന പരസ്യമായ നുണയും സിഇഒയും കമ്പനിയുടെ ബോർഡ് മെംബറുമായ സുഹൈല്‍ സമീർ പ്രചരിപ്പിച്ചുവെന്ന് ഗ്രോവര്‍ ഏപ്രില്‍ 8 ലെ കത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ മൊത്ത വരുമാനത്തില്‍ 4 മടങ്ങ് വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് മൂന്നാം തരംഗത്തിലും, പാദ അടിസ്ഥാനത്തില്‍, വളര്‍ച്ച 30 ശതമാനമാണ്
