കേരളത്തിലെ ആദ്യ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പായി ഓപ്പണ്‍

മുംബൈ: മലയാളി സംരംഭകരുടെ നേതൃത്വത്തില്‍ ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ് കേരളത്തിലെ ആദ്യത്തെ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പായി. ഓപ്പണിന്റെ മൂല്യം 100 മില്യണ്‍ ഡോളറിനു മുകളില്‍ എത്തിയതോടെയാണ് ഇന്ത്യയില്‍ നിന്നുള്ള നൂറാമത്തെയും, കേരളത്തില്‍ നിന്നുള്ള ആദ്യത്തെയും യൂണികോണ്‍ സ്റ്റാര്‍ട്ടപ്പായത്. ഐഐഎഫ്എല്‍, നിലവിൽ ഓപ്പണിലെ നിക്ഷേപകരായ ടിമാസെക്, ടൈഗര്‍ ഗ്ലോബല്‍, 3വണ്‍4 കാപിറ്റല്‍ എന്നിവയുടെ നേതൃത്വത്തിലുള്ള ഡി സീരിസ് ഫണ്ടിംഗ് റൗണ്ടില്‍ കമ്പനി 50 മില്യണ്‍ ഡോളറോളം (ഏകദേശം 382 കോടി രൂപ) നേടിയതോടെയാണ് യൂണികോണ്‍ പട്ടികയില്‍ […]

Update: 2022-05-03 02:35 GMT

മുംബൈ: മലയാളി സംരംഭകരുടെ നേതൃത്വത്തില്‍ ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ് കേരളത്തിലെ ആദ്യത്തെ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പായി.

ഓപ്പണിന്റെ മൂല്യം 100 മില്യണ്‍ ഡോളറിനു മുകളില്‍ എത്തിയതോടെയാണ് ഇന്ത്യയില്‍ നിന്നുള്ള നൂറാമത്തെയും, കേരളത്തില്‍ നിന്നുള്ള ആദ്യത്തെയും യൂണികോണ്‍ സ്റ്റാര്‍ട്ടപ്പായത്. ഐഐഎഫ്എല്‍, നിലവിൽ ഓപ്പണിലെ നിക്ഷേപകരായ ടിമാസെക്, ടൈഗര്‍ ഗ്ലോബല്‍, 3വണ്‍4 കാപിറ്റല്‍ എന്നിവയുടെ നേതൃത്വത്തിലുള്ള ഡി സീരിസ് ഫണ്ടിംഗ് റൗണ്ടില്‍ കമ്പനി 50 മില്യണ്‍ ഡോളറോളം (ഏകദേശം 382 കോടി രൂപ) നേടിയതോടെയാണ് യൂണികോണ്‍ പട്ടികയില്‍ ഇടം നേടിയത്.

അനിഷ് അച്യുതന്‍, മേബിള്‍ ചാക്കോ, അജീഷ് അച്യുതന്‍, ഡീന ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ് 2017 ല്‍ ഓപ്പണ്‍ ആരംഭിക്കുന്നത്. സംരംഭത്തിന്റെ ഓഫീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലാണ്.

ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്ന നിയോ ബാങ്കിംഗ് പ്ലാറ്റ്‌ഫോമാണ് ഓപ്പണ്‍. ആറു മാസം മുമ്പാണ് ഗൂഗിള്‍, ടിമാസെക്, വിസ, ജപ്പാന്റെ സോഫ്റ്റ് ബാങ്ക് ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്നിവര്‍ നേതൃത്വം നല്‍കിയ ഫണ്ടിംഗ് റൗണ്ടില്‍ ഓപ്പണ്‍ 100 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടിയത്.

ഓപ്പണിനെ അതിന്റെ നിലവിലുള്ള ഉല്‍പ്പന്ന മേഖലകള്‍ ത്വരിതപ്പെടുത്താനും, ആഗോള വിപുലീകരണം വര്‍ദ്ധിപ്പിക്കാനും, അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ച് ദശലക്ഷത്തിലധികം ഉപഭോക്താക്കളിലേക്ക് എത്താനും ഈ ഫണ്ടിംഗ് സഹായിക്കും. ജീവനക്കാരുടെ എണ്ണം 1,000 ആയി വര്‍ദ്ധിപ്പിക്കുന്നതിനും ഈ ഫണ്ട് ഉപയോഗിക്കുമെന്നും ഓപ്പണ്‍ പ്രതിനിധികള്‍ പറഞ്ഞു.

"ഇന്ത്യയിലെ ഏറ്റവും ആവേശകരമായ നിയോബാങ്കിംഗ് സംരംഭത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഇന്ത്യന്‍ എംഎസ്എംഇകള്‍ക്കുള്ള ബാങ്കിംഗ് സേവനങ്ങളും, വായ്പ വിതരണവും ഓപ്പണിലൂടെ വിപ്ലവകരമായി മാറ്റാന്‍ കഴിയും. ഒന്നിലധികം വഴികളില്‍ ഈ പങ്കാളിത്തം ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു," ഐഐഎഫ്എല്‍ കോ-പ്രൊമോട്ടര്‍ ആര്‍ വെങ്കിട്ടരാമന്‍ പറഞ്ഞു.

Tags:    

Similar News