552 കോടി രൂപ അറ്റാദായം നേടി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്: 58 ശതമാനം വര്‍ധന

ഡെല്‍ഹി : ഇക്കഴിഞ്ഞ നാലാം പാദത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ അറ്റാദായം 58 ശതമാനം ഉയര്‍ന്ന് 552 കോടി രൂപയായി. നിഷ്‌ക്രിയ ആസ്തിയ്ക്ക് വേണ്ടിയുള്ള പ്രൊവിഷനിംഗ് കുറച്ചതാണ് നേട്ടമായത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 350 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. നാലാം പാദത്തില്‍ ബാങ്കിന്റെ മൊത്ത വരുമാനം 5,719 കോടി രൂപയായി. മുന്‍വര്‍ഷം നാലാം പാദത്തില്‍ 6,074 കോടി രൂപയായിരുന്നു വരുമാനമെന്നും റെഗുലേറ്ററി ഫയലിംഗില്‍ ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. നാലാം പാദത്തില്‍ പലിശയില്‍ നിന്നുള്ള വരുമാനം 4 […]

Update: 2022-05-19 04:13 GMT

indian overseas bank share quarterly results 

ഡെല്‍ഹി : ഇക്കഴിഞ്ഞ നാലാം പാദത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ അറ്റാദായം 58 ശതമാനം ഉയര്‍ന്ന് 552 കോടി രൂപയായി. നിഷ്‌ക്രിയ ആസ്തിയ്ക്ക് വേണ്ടിയുള്ള പ്രൊവിഷനിംഗ് കുറച്ചതാണ് നേട്ടമായത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 350 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. നാലാം പാദത്തില്‍ ബാങ്കിന്റെ മൊത്ത വരുമാനം 5,719 കോടി രൂപയായി.

മുന്‍വര്‍ഷം നാലാം പാദത്തില്‍ 6,074 കോടി രൂപയായിരുന്നു വരുമാനമെന്നും റെഗുലേറ്ററി ഫയലിംഗില്‍ ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. നാലാം പാദത്തില്‍ പലിശയില്‍ നിന്നുള്ള വരുമാനം 4 ശതമാനം ഉയര്‍ന്ന് 4,215 കോടി രൂപയായി.

നിഷ്‌ക്രിയ ആസ്തികളുടെ അളവില്‍ 9.82 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 11.69 ശതമാനമായിരുന്നു. 2021 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ നിഷ്‌ക്രിയ ആസ്തികളില്‍ 10.40 വര്‍ധനയാണുണ്ടായത്. വാര്‍ഷികാടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ അറ്റ നിഷ്‌ക്രിയ ആസ്തികളുടെ അളവ് 3.58 ശതമാനത്തില്‍ നിന്നും 2.65 ശതമാനമായി താഴ്ന്നു.

2021-22 കാലയളവില്‍ 1,710 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം. 2020-21 കാലയളവില്‍ 831 കോടി രൂപയായിരുന്നു അറ്റാദായം. എന്നാല്‍ ബാങ്കിന്റെ വാര്‍ഷിക വരുമാനം 22,525 കോടി രൂപയില്‍ നിന്നും 21,633 കോടി രൂപയായി.

Tags:    

Similar News