സാമ്പത്തിക വളര്‍ച്ച 8.9 ശതമാനത്തില്‍ എത്തിയേക്കും: സീതാരാമന്‍
ഡെല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 8.9 ശതമാനമായിരിക്കാന്‍ സാധ്യതയുള്ളതായി കേന്ദ്ര ധന മന്ത്രി നിര്‍മ്മല സീതാരാമന്‍. സമ്പദ്ഘടനയുടെ ശക്തമായ പ്രതിരോധ ശേഷിയും, വേഗത്തിലുള്ള സാമ്പത്തിക തിരിച്ചുവരവുമാണ് ഈ വിശകലനത്തിലേക്ക് വിരല്‍ ചൂണ്ടുന്നതെന്നും അവര്‍ പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷത്തിലും ഇന്ത്യ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന പ്രതീക്ഷയാണ് മന്ത്രി പങ്കുവയ്ക്കുന്നതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ന്യൂ ഡെവലപ്‌മെന്റ് ബാങ്കിന്റെ (എന്‍ഡിബി) ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെ ഏഴാമത് വാര്‍ഷിക മീറ്റിംഗിനെ ഓണ്‍ലൈനായി അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു […]
ഡെല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 8.9 ശതമാനമായിരിക്കാന്‍ സാധ്യതയുള്ളതായി കേന്ദ്ര ധന മന്ത്രി നിര്‍മ്മല സീതാരാമന്‍. സമ്പദ്ഘടനയുടെ ശക്തമായ പ്രതിരോധ ശേഷിയും, വേഗത്തിലുള്ള സാമ്പത്തിക തിരിച്ചുവരവുമാണ് ഈ വിശകലനത്തിലേക്ക് വിരല്‍ ചൂണ്ടുന്നതെന്നും അവര്‍ പറഞ്ഞു.
അടുത്ത സാമ്പത്തിക വര്‍ഷത്തിലും ഇന്ത്യ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന പ്രതീക്ഷയാണ് മന്ത്രി പങ്കുവയ്ക്കുന്നതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
ന്യൂ ഡെവലപ്‌മെന്റ് ബാങ്കിന്റെ (എന്‍ഡിബി) ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെ ഏഴാമത് വാര്‍ഷിക മീറ്റിംഗിനെ ഓണ്‍ലൈനായി അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ബഹുരാഷ്ട്ര കൂട്ടായ്മയുടെ പ്രാധാന്യവും, സാമ്പത്തിക മുന്നേറ്റത്തിനായി ആഗോള സഹകരണത്തിന്റെ ആവശ്യകതയും മന്ത്രി വ്യക്തമാക്കി.
വളര്‍ന്നുവരുന്ന വിപണി സമ്പദ് വ്യവസ്ഥകളുടെ വിശ്വസനീയ വികസന പങ്കാളിയായി എന്‍ഡിബി വിജയകരമായി നിലയുറപ്പിച്ചതായി മന്ത്രി വ്യക്തമാക്കി. ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ ഇന്ത്യ റീജിയണല്‍ ഓഫീസ് സ്ഥാപിക്കുന്നതിന്റെ പുരോഗതിയേയും ധനമന്ത്രി അഭിനന്ദിച്ചു. വരും ദശകങ്ങളില്‍ അംഗരാജ്യങ്ങളുടെ വികസന യാത്രയില്‍ എന്‍ഡിബി സുപ്രധാന പങ്ക് വഹിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കൊവിഡ് മൂലം ഇന്ത്യ ഈ വര്‍ഷം ആതിഥേയത്വം വഹിച്ച എന്‍ഡിബിയുടെ വാര്‍ഷിക മീറ്റിംഗ് വെര്‍ച്വല്‍ മോഡിലാണ് സംഘടിപ്പിച്ചത്. ബ്രസീല്‍, ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ ഗവര്‍ണര്‍മാര്‍, പുതുതായി ചേര്‍ന്ന അംഗ രാജ്യങ്ങളായ ബംഗ്ലാദേശ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
2014 ജൂലൈയില്‍ ബ്രിക്സ് ഗ്രൂപ്പ് ഓഫ് രാജ്യങ്ങളായ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയാണ് എന്‍ഡിബി സ്ഥാപിച്ചത്.
