ഉത്തരേന്ത്യയിലെ ഉഷ്ണകാറ്റില്‍ ഞെട്ടറ്റ് വീഴുന്ന മാമ്പഴ വിപണി
വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ വെന്തുരുകുകയാണ്. 72 വര്‍ഷത്തിന് ശേഷം ഏറ്റവും ചൂടിലാണ് ഏപ്രില്‍ കടന്നുപോയത്. പണപ്പെരുപ്പ പ്രതിന്ധിയിലേക്കടിക്കുന്ന വറുതിയുടെ കാറ്റ് ഉത്തരേന്ത്യന്‍ മാമ്പഴ വിപണിക്ക് വില്ലനായി മാറിയിരിക്കുകയാണിപ്പോള്‍. ആഗോളതലത്തില്‍ ഏറ്റവും വലിയ മാമ്പഴ ഉത്പാദകരാണ് ഇന്ത്യ. എന്നാല്‍ ഈ വര്‍ഷത്തെ മാമ്പഴ വിളവില്‍ 80 ശതമാനം നഷ്ടമാണെന്നാണ് ഓള്‍ ഇന്ത്യ മാംഗോ ഗ്രോവേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്. വ്യത്യസ്ത മാമ്പഴങ്ങളില്‍ വില വ്യത്യാസം നേരിട്ട് പ്രകടമാകും. കിലോഗ്രാമിന് 80 രൂപയില്‍ കുറയാതെയാണ് പലതും വിറ്റഴിക്കപ്പെടുന്നത് (കേരള വിപണിയില്‍ […]
വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ വെന്തുരുകുകയാണ്. 72 വര്‍ഷത്തിന് ശേഷം ഏറ്റവും ചൂടിലാണ് ഏപ്രില്‍ കടന്നുപോയത്. പണപ്പെരുപ്പ പ്രതിന്ധിയിലേക്കടിക്കുന്ന വറുതിയുടെ കാറ്റ് ഉത്തരേന്ത്യന്‍ മാമ്പഴ വിപണിക്ക് വില്ലനായി മാറിയിരിക്കുകയാണിപ്പോള്‍.
ആഗോളതലത്തില്‍ ഏറ്റവും വലിയ മാമ്പഴ ഉത്പാദകരാണ് ഇന്ത്യ. എന്നാല്‍ ഈ വര്‍ഷത്തെ മാമ്പഴ വിളവില്‍ 80 ശതമാനം നഷ്ടമാണെന്നാണ് ഓള്‍ ഇന്ത്യ മാംഗോ ഗ്രോവേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്. വ്യത്യസ്ത മാമ്പഴങ്ങളില്‍ വില വ്യത്യാസം നേരിട്ട് പ്രകടമാകും. കിലോഗ്രാമിന് 80 രൂപയില്‍ കുറയാതെയാണ് പലതും വിറ്റഴിക്കപ്പെടുന്നത് (കേരള വിപണിയില്‍ കിലോയ്ക്ക് 100 നു മുകളിലാണ്) ജൂണ്‍ പത്തോടെ വിപണിയില്‍ വില വര്‍ധന കാര്യമായി പ്രകടമായി തുടങ്ങുമെന്നാണ് അസോസിയേഷന്‍ അറിയിക്കുന്നത്. മാമ്പഴ ഉത്പാദനത്തിന്റെ 70 ശതമാനത്തോളമുള്ളത് ഉത്തര്‍ പ്രദേശിലാണ്. ലഖ്‌നൗവിലെ ദസ്സെറി ബെല്‍റ്റ്, മലിഹാബാദ് എന്നിവിടങ്ങളിലെ മാമ്പഴങ്ങള്‍ക്ക് വിപണില്‍ ആവശ്യക്കാരേറയാണ്.
സാധാരണ ഗതിയില്‍ രാജ്യത്ത് 40 ലക്ഷം ടണ്‍ മാമ്പഴമാണ് വര്‍ഷം ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ അന്തരീക്ഷ താപനില ഉയര്‍ന്നതും, ഉഷ്ണക്കാറ്റ് വീശിയടിക്കുന്നതും മാമ്പഴ വിളവെടുപ്പിനെ പ്രതികൂലമായി ബാധിച്ചു. ഇത്തവണ ഇത് എട്ട് മുതല്‍ 10 ലക്ഷം ടണ്‍ വരെയാണ്. സഹാറന്‍പൂര്‍, ബിജ്‌നോര്‍, ഹര്‍ദോയ് എന്നിവിടങ്ങളടക്കമുള്ള മാങ്ങ ഉത്പാദന മേഖലകളില്‍ നിന്നും സമാനമായ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
ഉത്തര്‍ പ്രദേശിലെ മൊത്തം മാമ്പഴ ഉല്‍പ്പാദനത്തിന്റെ 80% വരുന്നത് ദസ്സെറിയില്‍ നിന്നാണ്. ഇവിടേയും സ്ഥിതി മറിച്ചല്ല. ഉയര്‍ന്ന വിലയില്‍ കയറ്റുമതി സാധ്യമല്ലെന്നുള്ളതിനാല്‍, വിളവെടുപ്പിലെ ഗണ്യമായ ഇടിവ് കയറ്റുമതിയിലും പ്രകടമായിരിക്കുമെന്ന ആശങ്കയിലാണ് വില്‍പ്പനക്കാര്‍. മാവ് പൂവിടുന്ന കാലം തൊട്ട് കാലാവ്സ്ഥയിലെ ചെറിയ മാറ്റങ്ങള്‍ പോലും കായ്ഫലങ്ങളുണ്ടാകുന്നതിനെ വളരെ ഏറെ ബാധിക്കുന്നു.
