വാണിജ്യ വാഹന വില്‍പന കുറഞ്ഞു, ബജാജ് ഓട്ടോ ഓഹരിയില്‍ ഇടിവ്

ബിഎസ്ഇയില്‍ ഇന്ന് ബജാജ് ഓട്ടോയുടെ ഓഹരികള്‍ 3.60 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ വാണിജ്യ വാഹനങ്ങളുടെ വില്പനയില്‍ 2022 മെയ് മാസത്തില്‍ 16 ശതമാനം നഷ്ടം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് വില കുറഞ്ഞത് . കയറ്റുമതിയില്‍ ഉണ്ടായ വലിയതോതിലുള്ള ഇടിവാണ് ഇതിനു കാരണം. കമ്പനിയുടെ വാണിജ്യ വാഹങ്ങളുടെ കയറ്റുമതി 67 ശതമാനം കുറഞ്ഞു 10,613 യൂണിറ്റുകളായി. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഇത് 30,820 യൂണിറ്റായിരുന്നു. എങ്കിലും ആഭ്യന്തര വിപണിയില്‍ കൊമേര്‍ഷ്യല്‍ വാഹങ്ങളുടെ വില്പന 3,221 ശതമാനം ഉയര്‍ന്നു […]

Update: 2022-06-01 08:10 GMT

ബിഎസ്ഇയില്‍ ഇന്ന് ബജാജ് ഓട്ടോയുടെ ഓഹരികള്‍ 3.60 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ വാണിജ്യ വാഹനങ്ങളുടെ വില്പനയില്‍ 2022 മെയ് മാസത്തില്‍ 16 ശതമാനം നഷ്ടം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് വില കുറഞ്ഞത് . കയറ്റുമതിയില്‍ ഉണ്ടായ വലിയതോതിലുള്ള ഇടിവാണ് ഇതിനു കാരണം. കമ്പനിയുടെ വാണിജ്യ വാഹങ്ങളുടെ കയറ്റുമതി 67 ശതമാനം കുറഞ്ഞു 10,613 യൂണിറ്റുകളായി. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഇത് 30,820 യൂണിറ്റായിരുന്നു. എങ്കിലും ആഭ്യന്തര വിപണിയില്‍ കൊമേര്‍ഷ്യല്‍ വാഹങ്ങളുടെ വില്പന 3,221 ശതമാനം ഉയര്‍ന്നു 16206 യൂണിറ്റായി. ഇതിനു കാരണം 'ലോ ബേസ് എഫക്ട്' ആയിരുന്നു. 2021 മെയില്‍ 488 യൂണിറ്റുകള്‍ മാത്രമാണ് വിറ്റിരുന്നത്.

ഇരു ചക്ര വാഹങ്ങളുടെ കാര്യത്തിലും ഇതേ ഫലമാണ് കമ്പനിക്കു ഉണ്ടായത്. കയറ്റുമതി 15 ശതമാനം കുറഞ്ഞു 1 ,80 ,212 യൂണിറ്റുകളില്‍ നിന്നും 1,53,397 യൂണിറ്റുകളായി. എന്നാല്‍ ആഭ്യന്തര വിപണിയില്‍ 59 ശതമാനം ഉയര്‍ന്നു 96,102 യൂണിറ്റുകളായി. കഴിഞ്ഞ വര്‍ഷത്തില്‍ ഇത് 60,342 യൂണിറ്റുകളായിരുന്നു.

കമ്പനിയുടെ മൊത്ത വില്പന 2,75,868 യൂണിറ്റുകളായി. കഴിഞ്ഞ വര്‍ഷത്തിലെ ഇതേ കാലയളവില്‍ നിന്നും ഒരു ശതമാനം വര്‍ദ്ധനവ് മാത്രമാണ് ഉണ്ടായത്.നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ന് ഇതുവരെ, ബജാജ് ഓട്ടോയുടെ മൊത്ത വില്പനയില്‍ 11 ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളത്. കയറ്റുമതിയില്‍ ഉണ്ടായ മാന്ദ്യം ആണ് ഇതിനു കാരണം.

ഇന്ന്, 3707.35 രൂപ വരെ താഴ്ന്ന ബജാജ് ഓട്ടോയുടെ ഓഹരി, 3,724 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

 

 

Similar News