എസ്എംഇകള്‍ ഓഹരി വിപണിയില്‍ നിന്നും 7,6000 കോടി സമാഹരിച്ചു

കൊല്‍ക്കത്ത: അറുനൂറിലധികം ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ ബിഎസ്ഇ, എന്‍എസ്ഇ ഓഹരി വിപണികളില്‍ നിന്നായി കഴിഞ്ഞ വര്‍ഷം 7,600 കോടി രൂപ സമാഹരിച്ചു. കോവിഡ് ബാധയെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ക്കിടയിലും 64 എസ്എംഇകള്‍ ബിഎസ്ഇയില്‍ നിന്നും എന്‍എസ്ഇയില്‍ നിന്നുമായി 2021 ല്‍ 900 കോടി രൂപ സമാഹരിച്ചുവെന്ന് സെബിയുടെ മുഴുവന്‍ സമയ അംഗമായ അനന്ത ബാരുവ പറഞ്ഞു. 'നിലവില്‍ 614 എസ്എംഇകള്‍ കഴിഞ്ഞ വര്‍ഷം ഈ വിപണികളിലൂടെ ഓഹരികള്‍ നേടിക്കഴിഞ്ഞു. അതില്‍ 367 സംരംഭങ്ങള്‍ ബിഎസ്ഇലും, 247 സംരംഭങ്ങള്‍ എന്‍എസ്ഇലുമാണ് പ്രവേശിച്ചത്,'  ചേംബര്‍ […]

Update: 2022-06-04 05:37 GMT
കൊല്‍ക്കത്ത: അറുനൂറിലധികം ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ ബിഎസ്ഇ, എന്‍എസ്ഇ ഓഹരി വിപണികളില്‍ നിന്നായി കഴിഞ്ഞ വര്‍ഷം 7,600 കോടി രൂപ സമാഹരിച്ചു.
കോവിഡ് ബാധയെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ക്കിടയിലും 64 എസ്എംഇകള്‍ ബിഎസ്ഇയില്‍ നിന്നും എന്‍എസ്ഇയില്‍ നിന്നുമായി 2021 ല്‍ 900 കോടി രൂപ സമാഹരിച്ചുവെന്ന് സെബിയുടെ മുഴുവന്‍ സമയ അംഗമായ അനന്ത ബാരുവ പറഞ്ഞു.
'നിലവില്‍ 614 എസ്എംഇകള്‍ കഴിഞ്ഞ വര്‍ഷം ഈ വിപണികളിലൂടെ ഓഹരികള്‍ നേടിക്കഴിഞ്ഞു. അതില്‍ 367 സംരംഭങ്ങള്‍ ബിഎസ്ഇലും, 247 സംരംഭങ്ങള്‍ എന്‍എസ്ഇലുമാണ് പ്രവേശിച്ചത്,' ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച പരിപാടിയില്‍ അദ്ദേഹം പറഞ്ഞു
ബിഎസ്ഇ യിൽ 114 എസ്എംഇകളും, എന്‍എസ്ഇ യിൽ 102 എസ്എംഇകളും പ്രധാന വിപണിയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. ഓഹരി വിപണി നിശ്ചയിക്കുന്ന ചില മാനദണ്ഡങ്ങള്‍ നേടിക്കഴിയുന്ന കമ്പനികള്‍ക്ക് എസ്എംഇ പ്ലാറ്റ്‌ഫോമില്‍ നിന്നും പ്രധാന വിപണിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കും.
കോവിഡ് കാലത്ത് രണ്ട് വിപണികളും ലിസ്റ്റിംഗിനുള്ള നടപടികള്‍ ലഘൂകരിച്ചിരുന്നു. ഇത് ചെറുകിട കമ്പനികളെ മൂലധനം സമാഹരിക്കുന്നതിന് സഹായിച്ചുവെന്നും അനന്ത ബാരുവ പറഞ്ഞു.
സ്വാകര്യ മേഖലയിലെയും, പൊതുമേഖലയിലെയും ഫണ്ടുണ്ടായിരുന്നു. 19 എസ്എംഇ ഫണ്ടുകളാണ് പ്രവര്‍ത്തനത്തിലുള്ളത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കിടയില്‍ ഡെറ്റ് ഫണ്ടിംഗിന്റെ പുതിയ പ്രവണതയെക്കുറിച്ചും ബാരുവ പരാമര്‍ശിച്ചു.
Tags:    

Similar News