ചെലവ് കൂടുന്നു, നഗരങ്ങളിൽ കുടുംബ ബജറ്റ് താളം തെറ്റുന്നു
വർദ്ധിച്ച് വരുന്ന ചെലവ്, നഗരങ്ങളിലെ 43 ശതമാനത്തോളം കുടുംബങ്ങളെ വലക്കുന്നതായി സർവ്വേ. പ്രമുഖ മാർക്കറ്റ് റിസേർച്ച് സംഘടനയായ യൂ ഗോവ് ആണ് സർവ്വേ നടത്തിയത്. ഉയർന്ന പണപ്പെരുപ്പം മൂലം, കഴിഞ്ഞ വർഷത്തേക്കാൾ ചെലവ് വളരെയധികം ഉയർന്നിട്ടുണ്ടെന്ന് ഭൂരിഭാഗം കുടുംബങ്ങളും ഒരു സർവെയിൽ വ്യക്തമാക്കി. തങ്ങളുടെ ജീവിതച്ചെലവിൽ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും, 22 ശതമാനം മാത്രമാണ് തങ്ങളുടെ സാമ്പത്തിക സ്ഥിതി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മോശമായതായി പറഞ്ഞത്. 10-ൽ മൂന്ന് പേർക്കും (30 ശതമാനം) തങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതായി അഭിപ്രായപ്പെട്ടെങ്കിലും 42 ശതമാനം പേരും ഇതിൽ മാറ്റമൊന്നും […]
വർദ്ധിച്ച് വരുന്ന ചെലവ്, നഗരങ്ങളിലെ 43 ശതമാനത്തോളം കുടുംബങ്ങളെ വലക്കുന്നതായി സർവ്വേ. പ്രമുഖ മാർക്കറ്റ് റിസേർച്ച് സംഘടനയായ യൂ ഗോവ് ആണ് സർവ്വേ നടത്തിയത്.
ഉയർന്ന പണപ്പെരുപ്പം മൂലം, കഴിഞ്ഞ വർഷത്തേക്കാൾ ചെലവ് വളരെയധികം ഉയർന്നിട്ടുണ്ടെന്ന് ഭൂരിഭാഗം കുടുംബങ്ങളും ഒരു സർവെയിൽ വ്യക്തമാക്കി. തങ്ങളുടെ ജീവിതച്ചെലവിൽ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും, 22 ശതമാനം മാത്രമാണ് തങ്ങളുടെ സാമ്പത്തിക സ്ഥിതി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മോശമായതായി പറഞ്ഞത്. 10-ൽ മൂന്ന് പേർക്കും (30 ശതമാനം) തങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതായി അഭിപ്രായപ്പെട്ടെങ്കിലും 42 ശതമാനം പേരും ഇതിൽ മാറ്റമൊന്നും വന്നിട്ടില്ലെന്നും അറിയിച്ചു.
അടുത്ത വർഷത്തിനുള്ളിൽ ഈ സ്ഥിതിയിൽ മാറ്റമുണ്ടാകുമെന്ന് 40 ശതമാനം ആളുകളും പ്രതീക്ഷിക്കുന്നുണ്ടെന്നും സർവേ പറയുന്നു.
എന്നാൽ, 32 ശതമാനം ആളുകളും മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ലയെന്നും, 17 ശതമാനം പേർ മാത്രമേ ഭാവിയിൽ കൂടുതൽ മോശമാകുമെന്ന് കരുതുന്നുള്ളുവെന്നും സർവേ കൂട്ടിച്ചേർത്തു.ജൂൺ 7 മുതൽ 10 വരെ യൂ ഗവ്സ് നടത്തിയ ഓൺലൈൻ സർവേയിലാണ് 1013 കുടുംബങ്ങൾ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.
