എച്ച്ഡിഎഫ്‌സി ലയനത്തിന് എക്സ്ചേഞ്ചുകളുടെ അംഗീകാരം

ഡെല്‍ഹി: എച്ച്ഡിഎഫ്‌സിയെ എച്ച്ഡിഎഫ്‌സി ബാങ്കുമായി ലയിപ്പിക്കാനുള്ള നിര്‍ദ്ദേശത്തിന് രണ്ട് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെയും അംഗീകാരം ലഭിച്ചു. ഇരു സ്ഥാപനങ്ങളും യോജിക്കുന്നതിനുള്ള 'നോ ഓബ്ജെക്ഷന്‍' ലഭിച്ചതായി എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍, ഓഹരി ഉടമകള്‍, എന്നിങ്ങനെയുള്ള അനുമതികള്‍ കൂടി ആവശ്യമാണ്. ഏപ്രില്‍ 4 നാണ് എച്ച്ഡിഎഫ്‌സി ബാങ്കും എച്ച്ഡിഎഫ്‌സി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡും ലയിക്കുന്നത്. ലയനശേഷം സ്ഥാപനത്തിന് ഏകദേശം 18 ലക്ഷം കോടി രൂപയുടെ […]

Update: 2022-07-04 00:02 GMT

ഡെല്‍ഹി: എച്ച്ഡിഎഫ്‌സിയെ എച്ച്ഡിഎഫ്‌സി ബാങ്കുമായി ലയിപ്പിക്കാനുള്ള നിര്‍ദ്ദേശത്തിന് രണ്ട് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെയും അംഗീകാരം ലഭിച്ചു. ഇരു സ്ഥാപനങ്ങളും യോജിക്കുന്നതിനുള്ള 'നോ ഓബ്ജെക്ഷന്‍' ലഭിച്ചതായി എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍, ഓഹരി ഉടമകള്‍, എന്നിങ്ങനെയുള്ള അനുമതികള്‍ കൂടി ആവശ്യമാണ്.

ഏപ്രില്‍ 4 നാണ് എച്ച്ഡിഎഫ്‌സി ബാങ്കും എച്ച്ഡിഎഫ്‌സി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡും ലയിക്കുന്നത്.

ലയനശേഷം സ്ഥാപനത്തിന് ഏകദേശം 18 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ടാകും. റെഗുലേറ്ററി അംഗീകാരങ്ങള്‍ക്ക് വിധേയമായി 2024 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം അല്ലെങ്കില്‍ മൂന്നാം പാദത്തില്‍ ലയനനടപടികള്‍ പൂര്‍ത്തിയാകും.

കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍, എച്ച്ഡിഎഫ്‌സി ബാങ്ക് 100 ശതമാനം പൊതു ഓഹരി ഉടമകളുടെ ഉടമസ്ഥതയിലാവും. എച്ച്ഡിഎഫ്‌സിയുടെ നിലവിലുള്ള ഓഹരി ഉടമകള്‍ക്ക് ബാങ്കിന്റെ 41 ശതമാനം ഓഹരിയും സ്വന്തമാകും. ഓരോ എച്ച്ഡിഎഫ്‌സി ഓഹരി പങ്കാളികള്‍ക്കും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓരോ 25 ഓഹരികള്‍ക്കും 42 ഓഹരികള്‍ ലഭിക്കും.

 

Tags:    

Similar News