സംരംഭകരാകാന്‍ സ്ത്രീകള്‍ മുന്നിൽ; പുരുഷന്‍മാര്‍ക്ക് താതപര്യം പോര

ഇന്ത്യയില്‍ തൊഴില്‍ മേഖലയിലെ നേതൃസ്ഥാനങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കുറവാണെങ്കിലും പുരുഷന്മാരെ അപേക്ഷിച്ച് കൂടുതല്‍ സ്ത്രീകള്‍ സംരംഭകത്വ സാധ്യതകള്‍ തേടുന്നുണ്ടെന്ന് വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ 2022 ലെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ്പ് റിപ്പോര്‍ട്ട്. 2016 നും 2021 നും ഇടയില്‍ വനിതാ സംരഭകരുടെ പങ്ക് 2.68 മടങ്ങ് വര്‍ധിച്ചു. ഇതേ കാലയളവില്‍ പുരുഷ സംരഭകരുടെ വിഹിതം 1.79 മടങ്ങ് മാത്രമാണ് വളര്‍ന്നത്. സ്റ്റാര്‍ട്ടപ്പുകളുടെ സ്ഥാപകരുടെ അടിസ്ഥാനത്തിലാണ് കണക്കുകള്‍. ഇന്ത്യയില്‍ ഏകദേശം 88 ദശലക്ഷം ഉപഭോക്താക്കളും ലോകമെമ്പാടുമായി 830 ദശലക്ഷം […]

Update: 2022-07-14 01:17 GMT
ഇന്ത്യയില്‍ തൊഴില്‍ മേഖലയിലെ നേതൃസ്ഥാനങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കുറവാണെങ്കിലും പുരുഷന്മാരെ അപേക്ഷിച്ച് കൂടുതല്‍ സ്ത്രീകള്‍ സംരംഭകത്വ സാധ്യതകള്‍ തേടുന്നുണ്ടെന്ന് വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ 2022 ലെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ്പ് റിപ്പോര്‍ട്ട്. 2016 നും 2021 നും ഇടയില്‍ വനിതാ സംരഭകരുടെ പങ്ക് 2.68 മടങ്ങ് വര്‍ധിച്ചു. ഇതേ കാലയളവില്‍ പുരുഷ സംരഭകരുടെ വിഹിതം 1.79 മടങ്ങ് മാത്രമാണ് വളര്‍ന്നത്. സ്റ്റാര്‍ട്ടപ്പുകളുടെ സ്ഥാപകരുടെ അടിസ്ഥാനത്തിലാണ് കണക്കുകള്‍.
ഇന്ത്യയില്‍ ഏകദേശം 88 ദശലക്ഷം ഉപഭോക്താക്കളും ലോകമെമ്പാടുമായി 830 ദശലക്ഷം ഉപഭോക്താക്കളുമുള്ള പ്രൊഫഷണല്‍ നെറ്റ് വർക്ക് സൈറ്റായ ലിങ്കിഡ്ഇന്നിലെ ഉപഭോക്താക്കളുടെ പ്രൊഫൈല്‍ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2020ലും 2021ലും വനിതാ സംരംഭകത്വത്തിന്റെ വളര്‍ച്ചാ നിരക്ക് ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി ലിങ്ക്ഡ്ഇന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പ്രകാരം തൊഴില്‍ രംഗത്ത് നേതൃസ്ഥാനത്തുള്ള സ്ത്രീകളുടെ പ്രാതിനിധ്യം ഏകദേശം 18 ശതമാനമാണ്.
ഇന്ത്യയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ പുരുഷന്മാരെ അപേക്ഷിച്ച് ജോലിസ്ഥലത്ത് കൂടുതല്‍ തടസ്സങ്ങള്‍ നേരിടുകയും, തുടർന്ന് ജോലിയില്‍ നിന്ന് പിന്നോട്ട് പോകുന്നുവെന്നും ലിങ്ക്ഡ്ഇന്‍ ഇന്ത്യയുടെ ടാലന്റ് ആന്‍ഡ് ലേണിംഗ് സൊല്യൂഷന്‍സ് സീനിയര്‍ ഡയറക്ടര്‍ രുച്ചി ആനന്ദ് പറഞ്ഞു. എന്നാല്‍, പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും പല സ്ത്രീകളും നിര്‍ഭയമായി തുടരുകയും സംരംഭകത്വത്തിലേക്ക് തിരിയുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ചും കോവിഡിന്റെ (2020, 2021) വര്‍ഷങ്ങളില്‍, സ്ത്രീകള്‍ അവരുടെ സ്വന്തം ബിസിനസ്സ് ആരംഭിച്ച് തൊഴില്‍ വിപണിയില്‍ മറ്റ് സ്ത്രീകള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിച്ചക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
Tags:    

Similar News