പിടിച്ചത് 10 സെമി താഴെയുള്ള ചെറുമീനുകൾ, മത്സ്യതൊഴിലാളികൾക്ക് പിഴ
10 സെന്റിമീറ്ററിൽ താഴെയുള്ള മത്സ്യങ്ങളെ പിടികൂടിയ ആറ് നാടൻ ബോട്ടുകൾ വൈപ്പിനിൽ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ട്രോളിംഗ് നിരോധനം നിലനിൽക്കുമ്പോഴാണ് മത്സ്യക്കുഞ്ഞുങ്ങളെ പിടിച്ചത്. നിരോധനം ലംഘിച്ചതിന് മത്സ്യത്തൊഴിലാളികൾക്ക് 95,000 രൂപ പിഴ ചുമത്തി. കാളമുക്ക്, ചെല്ലാനം, വള്ളക്കടവ് എന്നിവിടങ്ങളിലാണ് വകുപ്പ് റെയ്ഡ് നടത്തിയത്. സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം ജൂൺ 10 മുതൽ ജൂലൈ 31 വരെ നിലവിലുണ്ട്. ആഴക്കടലിലെ അശാസ്ത്രീയ മിൻപിടുത്തം തടയാൻ സ്ഥിരം സംവിധാനത്തോടൊപ്പം തീരദേശത്തെ ദുരിതത്തിന് പരിഹാരമായി മത്സ്യവറുതി പാക്കേജ് […]
10 സെന്റിമീറ്ററിൽ താഴെയുള്ള മത്സ്യങ്ങളെ പിടികൂടിയ ആറ് നാടൻ ബോട്ടുകൾ വൈപ്പിനിൽ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ട്രോളിംഗ് നിരോധനം നിലനിൽക്കുമ്പോഴാണ് മത്സ്യക്കുഞ്ഞുങ്ങളെ പിടിച്ചത്. നിരോധനം ലംഘിച്ചതിന് മത്സ്യത്തൊഴിലാളികൾക്ക് 95,000 രൂപ പിഴ ചുമത്തി. കാളമുക്ക്, ചെല്ലാനം, വള്ളക്കടവ് എന്നിവിടങ്ങളിലാണ് വകുപ്പ് റെയ്ഡ് നടത്തിയത്.
സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം ജൂൺ 10 മുതൽ ജൂലൈ 31 വരെ നിലവിലുണ്ട്. ആഴക്കടലിലെ അശാസ്ത്രീയ മിൻപിടുത്തം തടയാൻ സ്ഥിരം സംവിധാനത്തോടൊപ്പം തീരദേശത്തെ ദുരിതത്തിന് പരിഹാരമായി മത്സ്യവറുതി പാക്കേജ് നടപ്പാക്കണമെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നുണ്ട്.
ട്രോളിംഗ് നിരോധനം ചുരുങ്ങിയത് 90 ദിവസമാക്കണം, മുനമ്പത്തും നീണ്ടകരയിലും വ്യാപകമായ പെയര്‍ ട്രോളിംഗ് അടിയന്തരമായി നിര്‍ത്തലാക്കണം, ആഴക്കടലിലെ അശാസ്ത്രീയ മീൻപിടുത്തം തടയാൻ വ്യാപക പരിശോധനയും നടപടിയും വേണമെന്നുമാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. മത്സ്യങ്ങളുടെ പ്രജനന കാലവും കടലിലെ മത്സ്യ സമ്പത്തും സംരക്ഷിക്കാൻ കാലങ്ങളായി പരമ്പരാഗത മത്സ്യതൊഴിലാളികൾ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ ചെവിക്കൊള്ളുന്നില്ലെന്ന ആക്ഷേപം പരമ്പരാഗത മത്സ്യ തൊഴിലാളികൾക്കുണ്ട്. ഇതിനെല്ലാം പുറമെ പലവിധ കാലാവസ്ഥാ മുന്നറിയിപ്പുകൾ കൊണ്ട് കഴിഞ്ഞ വര്‍ഷം മാത്രം നഷ്ടപ്പെട്ടത് 72 തൊഴിൽ ദിനങ്ങളാണെന്നും തീരദേശത്തെ പട്ടിണിമാറ്റാൻ അടിയന്തര ഇടപെടൽ വേണമെന്നുമാണ് സ്വതന്ത്ര മത്സ്യതൊഴിലാളി യൂണിയൻ ആവശ്യപ്പെടുന്നത്.
4500 ട്രോളിംഗ് ബോട്ടുകളാണ് കേരളത്തിലുള്ളത്. ട്രോളിംഗ് നിരോധന കാലത്ത് ഹാര്‍ബറുകൾ പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമായി തുറന്ന് കൊടുക്കും. ഹാര്‍ബറുകളിലും ലാന്റിംഗ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസൽ ബങ്കുകൾ അടച്ചിടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മീൻ കച്ചവടം മുതൽ ഐസ് പ്ലാന്റുകൾ വരെ അനുബന്ധ തൊഴിൽ മേഖലകളിലും ട്രോളിംഗ് നിരോധനം പ്രതിഫലിക്കും. തീരക്കടലിലും ആഴക്കടലിലും പരിശോധന കര്ർശനമാക്കാനും ഫിഷറീസ് വകുപ്പ് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
