സെഞ്ച്വറി പ്ലൈബോര്‍ഡ്സ് അറ്റാദായം 184 % ഉയര്‍ന്ന് 96 കോടിയായി

  പണപ്പെരുപ്പ സമ്മര്‍ദത്തിനിടയില്‍ സെഞ്ച്വറി പ്ലൈബോര്‍ഡ്സിന്റെ  (ഇന്ത്യ) അറ്റാദായം 184 ശതമാനം വര്‍ധിച്ച് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 96.47 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നികുതിക്ക് ശേഷമുള്ള ലാഭം 33.89 കോടി രൂപയായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള അറ്റവരുമാനം 881.48 കോടി രൂപയായിരുന്നു. മുന്‍വര്‍ഷത്തെ 448.88 കോടി രൂപയില്‍ നിന്ന് 96.4 ശതമാനം വര്‍ധനവാണ് ഇതില്‍ രേഖപ്പെടുത്തിയത്. അവലോകന പാദത്തില്‍ കമ്പനി മികച്ച പ്രകടനം കാഴ്ചവച്ചുവെന്നും […]

Update: 2022-07-21 03:17 GMT
പണപ്പെരുപ്പ സമ്മര്‍ദത്തിനിടയില്‍ സെഞ്ച്വറി പ്ലൈബോര്‍ഡ്സിന്റെ (ഇന്ത്യ) അറ്റാദായം 184 ശതമാനം വര്‍ധിച്ച് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 96.47 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നികുതിക്ക് ശേഷമുള്ള ലാഭം 33.89 കോടി രൂപയായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള അറ്റവരുമാനം 881.48 കോടി രൂപയായിരുന്നു. മുന്‍വര്‍ഷത്തെ 448.88 കോടി രൂപയില്‍ നിന്ന് 96.4 ശതമാനം വര്‍ധനവാണ് ഇതില്‍ രേഖപ്പെടുത്തിയത്.
അവലോകന പാദത്തില്‍ കമ്പനി മികച്ച പ്രകടനം കാഴ്ചവച്ചുവെന്നും പ്ലൈവുഡ്, ലാമിനേറ്റ് വിപണികളിലെ ഇന്‍പുട്ട് ചെലവുകളില്‍ സമ്മര്‍ദ്ദം നിലനില്‍ക്കുന്നുണ്ടെങ്കിലും ജൂണ്‍ പാദത്തില്‍ ബിസിനസിന്റെ വരുമാനം ക്രമാനുഗതമായി വര്‍ധിച്ചെന്നും സെഞ്ച്വറി പ്ലൈ ചെയര്‍മാന്‍ സജ്ജന്‍ ഭജങ്ക പറഞ്ഞു. കമ്പനിയുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ സെഞ്ച്വറി ഇന്‍ഫ്രായുമായി ചേര്‍ന്ന് കണ്ടെയ്‌നര്‍ ചരക്ക് സ്റ്റേഷന്‍ സേവനങ്ങള്‍ നല്‍കുന്നതിനുള്ള ക്രമീകരണത്തിന്റെ പദ്ധതി പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്തു.
Tags:    

Similar News