ഹാവെല്‍സിന്റെ ഒന്നാം പാദ അറ്റാദായം 243 കോടിയായി ഉയര്‍ന്നു
കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍ ഗുഡ്സ് മേക്കര്‍ കമ്പനിയായ ഹാവെല്‍സ് ഇന്ത്യയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം ജൂണ്‍ പാദത്തില്‍ 3.13 ശതമാനം വര്‍ധിച്ച് 243.16 കോടി രൂപയായി. മുന്‍ വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 235.78 കോടി രൂപ കണ്‍സോളിഡേറ്റഡ് അറ്റാദായം നേടിയിരുന്നതായി റെഗുലേറ്ററി ഫയലിംഗില്‍ ഹാവെല്‍സ് പറഞ്ഞു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം അവലോകന കാലയളവില്‍ 62.62 ശതമാനം ഉയര്‍ന്ന് 4,244.46 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,609.97 കോടി രൂപയായിരുന്നു. 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ […]
കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍ ഗുഡ്സ് മേക്കര്‍ കമ്പനിയായ ഹാവെല്‍സ് ഇന്ത്യയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം ജൂണ്‍ പാദത്തില്‍ 3.13 ശതമാനം വര്‍ധിച്ച് 243.16 കോടി രൂപയായി. മുന്‍ വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 235.78 കോടി രൂപ കണ്‍സോളിഡേറ്റഡ് അറ്റാദായം നേടിയിരുന്നതായി റെഗുലേറ്ററി ഫയലിംഗില്‍ ഹാവെല്‍സ് പറഞ്ഞു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം അവലോകന കാലയളവില്‍ 62.62 ശതമാനം ഉയര്‍ന്ന് 4,244.46 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,609.97 കോടി രൂപയായിരുന്നു.
2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനിക്ക് ശക്തമായ വരുമാന വളര്‍ച്ചയുണ്ടായതായി ഹാവെല്‍സ് ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അനില്‍ റായ് ഗുപ്ത പറഞ്ഞു. ഹാവെല്‍സിന്റെ മൊത്തം ചെലവ് 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 70.36 ശതമാനം ഉയര്‍ന്ന് 2022 സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ 2,327.20 കോടി രൂപയില്‍ നിന്ന് 3,964.76 കോടി രൂപയായി. സ്വിച്ച് ഗിയേഴ്‌സ് വിഭാഗത്തില്‍ നിന്നുള്ള വരുമാനം 37 ശതമാനം ഉയര്‍ന്ന് 516.93 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 377.32 കോടി രൂപയായിരുന്നു.കമ്പനിയുടെ കേബിള്‍ വിഭാഗം കഴിഞ്ഞ വര്‍ഷത്തെ 80,717 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 47.79 ശതമാനം വര്‍ധിച്ച് 1,192.92 കോടി രൂപയിലെത്തി.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ലൈറ്റിംഗ്, ഫിക്സ്ചറുകള്‍ എന്നിവയില്‍ നിന്നുള്ള ഹാവെല്‍സിന്റെ വരുമാനം 74.29 ശതമാനം ഉയര്‍ന്ന് 373.67 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 214.39 കോടി രൂപയായിരുന്നു. ഇലക്ട്രിക്കല്‍ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സില്‍ നിന്നുള്ള (ഇസിഡി) വരുമാനം 45.67 ശതമാനം ഉയര്‍ന്ന് 839.55 കോടി രൂപയായി. 2017 ല്‍ ഹാവെല്‍സ് ഏറ്റെടുത്ത ലോയ്ഡ് കണ്‍സ്യൂമര്‍ എന്ന കമ്പനിയില്‍ നിന്നുള്ള വരുമാനം ജൂണ്‍ പാദത്തില്‍ 497.46 കോടി രൂപയില്‍ നിന്ന് രണ്ട് മടങ്ങ് വര്‍ധിച്ച് 1,093.79 കോടി രൂപയായി. മറ്റ് വിഭാഗത്തില്‍ നിന്നുള്ള ഹാവെല്‍സിന്റെ വരുമാനം 137.30 കോടി രൂപയില്‍ നിന്ന് 65.76 ശതമാനം ഉയര്‍ന്ന് 227.60 കോടി രൂപയായി.
