വരുമാനം ഉയര്‍ന്നിട്ടും കോള്‍ഗേറ്റ്-പാമോലീവിൻറെ ലാഭം ഇടിഞ്ഞു

 പണപ്പെരുപ്പ സമ്മര്‍ദ്ദത്തിൽ ജൂണ്‍ പാദത്തില്‍ കോള്‍ഗേറ്റ്-പാമോലീവ് ഇന്ത്യയുടെ അറ്റാദായം 10.1 ശതമാനം ഇടിഞ്ഞ് 209.67 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 233.23 കോടി രൂപയായിരുന്നുവെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. അവലോകന പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2.48 ശതമാനം ഉയര്‍ന്ന് 1,186.59 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,157.86 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം ചെലവ് 916.60 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് […]

Update: 2022-07-27 23:57 GMT
പണപ്പെരുപ്പ സമ്മര്‍ദ്ദത്തിൽ ജൂണ്‍ പാദത്തില്‍ കോള്‍ഗേറ്റ്-പാമോലീവ് ഇന്ത്യയുടെ അറ്റാദായം 10.1 ശതമാനം ഇടിഞ്ഞ് 209.67 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 233.23 കോടി രൂപയായിരുന്നുവെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. അവലോകന പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2.48 ശതമാനം ഉയര്‍ന്ന് 1,186.59 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,157.86 കോടി രൂപയായിരുന്നു.
കമ്പനിയുടെ മൊത്തം ചെലവ് 916.60 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 856.99 കോടി രൂപയായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 6.95 ശതമാനം വര്‍ധനവാണ് ഇതില്‍ രേഖപ്പെടുത്തിയത്. നിലവിലെ പാദം വെല്ലുവിളി നിറഞ്ഞ പ്രവണതകള്‍ക്ക് സാക്ഷ്യം വഹിക്കുന്നുണ്ടെന്നും മുന്‍ പാദത്തിലും ഇതുണ്ടായിരുന്നവെന്നും കോള്‍ഗേറ്റ്-പാമോലീവ് ഇന്ത്യയുടെ ചെയര്‍മാന്‍ മുകുള്‍ ദിയോറസ് പറഞ്ഞു
Tags:    

Similar News