സിഗരറ്റ് കച്ചവടമുള്‍പ്പടെ പൊടിപൊടിച്ചു: ഐടിസിയുടെ അറ്റാദായത്തില്‍ 38.35% വളര്‍ച്ച

ഡെല്‍ഹി: ജൂണ്‍ പാദത്തില്‍ ഐടിസിയുടെ സ്റ്റാന്‍ഡ് എലോണ്‍ അറ്റാദായം 38.35 ശതമാനം ഉയര്‍ന്ന് 4,169.38 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേസമയം 3,013.49 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. ഇക്കഴിഞ്ഞ ഒന്നാം പാദത്തില്‍ കമ്പനിയുടെ വരുമാനം 41.36 ശതമാനം ഉയര്‍ന്ന് 18,320.16 കോടി രൂപയായി. മുന്‍വര്‍ഷം ഇതേകാലയളവില്‍ 12,959.15 കോടി രൂപയായിരുന്നു വരുമാനം. ഇത്തവണ (ഏപ്രില്‍-ജൂണ്‍) കമ്പനിയുടെ എബിറ്റ്ഡ 5,646.10 കോടി രൂപയായിരുന്നു.സിഗരറ്റ് വില്‍പനയില്‍ നിന്നുള്ള വരുമാനം 29 ശതമാനം ഉയര്‍ന്ന് 6,608 കോടി രൂപയായി. എഫ്എംസിജിയില്‍ […]

Update: 2022-08-01 07:47 GMT

ഡെല്‍ഹി: ജൂണ്‍ പാദത്തില്‍ ഐടിസിയുടെ സ്റ്റാന്‍ഡ് എലോണ്‍ അറ്റാദായം 38.35 ശതമാനം ഉയര്‍ന്ന് 4,169.38 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേസമയം 3,013.49 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. ഇക്കഴിഞ്ഞ ഒന്നാം പാദത്തില്‍ കമ്പനിയുടെ വരുമാനം 41.36 ശതമാനം ഉയര്‍ന്ന് 18,320.16 കോടി രൂപയായി.

മുന്‍വര്‍ഷം ഇതേകാലയളവില്‍ 12,959.15 കോടി രൂപയായിരുന്നു വരുമാനം. ഇത്തവണ (ഏപ്രില്‍-ജൂണ്‍) കമ്പനിയുടെ എബിറ്റ്ഡ 5,646.10 കോടി രൂപയായിരുന്നു.സിഗരറ്റ് വില്‍പനയില്‍ നിന്നുള്ള വരുമാനം 29 ശതമാനം ഉയര്‍ന്ന് 6,608 കോടി രൂപയായി.

എഫ്എംസിജിയില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ 3,725 കോടി രൂപയില്‍ നിന്നും 4,451 കോടി രൂപയായി. 554 കോടി രൂപയാണ് ഹോട്ടലുകളില്‍ നിന്നുള്ള വരുമാനം. പേപ്പര്‍ ഉത്പന്നങ്ങളില്‍ നിന്നും 2,267 കോടി രൂപയാണ് നേടിയതെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

Tags:    

Similar News