പ്രിക്കോളിന്റെ ലാഭം ആറു മടങ്ങു വർധിച്ചു 15.92 കോടി രൂപയായി 

ഓട്ടോ മോട്ടീവ് ടെക്നോളജി കമ്പനിയായ പ്രിക്കോളിന്റെ ജൂൺ പാദത്തിലെ നികുതി കിഴിച്ചുള്ള   സ്റ്റാൻഡ് അലോൺ ലാഭം  ആറു മടങ്ങു വർധിച്ചു 15.92 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 2.41 കോടി രൂപയായിരുന്നു.  പ്രവർത്തങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷത്തിലെ ഇതേ പാദത്തിൽ റിപ്പോർട്ട് ചെയ്ത 292.75 കോടി രൂപയിൽ നിന്നും 41.61 ശതമാനം വർധിച്ചു 414.57 കോടി രൂപയായി. ഇലക്ട്രോണിക്ക് ഷിബിന്റെ ക്ഷാമവും, വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട പ്രതിസന്ധികളും  ഒറിജിനൽ എക്വിപ്മെന്റ് നിർമാതാക്കളുടെ വാഹന ഉത്പാദനത്തിലും വിൽപ്പനയിലും സാരമായി […]

Update: 2022-08-05 04:44 GMT

ഓട്ടോ മോട്ടീവ് ടെക്നോളജി കമ്പനിയായ പ്രിക്കോളിന്റെ ജൂൺ പാദത്തിലെ നികുതി കിഴിച്ചുള്ള സ്റ്റാൻഡ് അലോൺ ലാഭം ആറു മടങ്ങു വർധിച്ചു 15.92 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 2.41 കോടി രൂപയായിരുന്നു. പ്രവർത്തങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷത്തിലെ ഇതേ പാദത്തിൽ റിപ്പോർട്ട് ചെയ്ത 292.75 കോടി രൂപയിൽ നിന്നും 41.61 ശതമാനം വർധിച്ചു 414.57 കോടി രൂപയായി.

ഇലക്ട്രോണിക്ക് ഷിബിന്റെ ക്ഷാമവും, വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട പ്രതിസന്ധികളും ഒറിജിനൽ എക്വിപ്മെന്റ് നിർമാതാക്കളുടെ വാഹന ഉത്പാദനത്തിലും വിൽപ്പനയിലും സാരമായി ബാധിക്കുന്നുണ്ടെന്നും, അസംസ്‌കൃത വസ്തുക്കളുടെ വില വർധനവും കൂടുതൽ സങ്കീർണമാക്കുന്നുണ്ടെന്നും പ്രിക്കോളിന്റെ മാനേജിങ് ഡയറക്ടർ വിക്രം മോഹൻ പറഞ്ഞു. ഈ വെല്ലുവിളികൾക്കിടയിലും വിപണിയിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിനു കമ്പനിക്കു കഴിഞ്ഞു. പുതിയ ബിസ്സിനെസ്സ് ഓർഡറുകളും , അവസരങ്ങളും ഈ മുന്നേറ്റത്തെ തുടർന്നും നയിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്പനി നിലവിൽ ബി എം എസ് പവർ സേഫുമായി അന്താരാഷ്ട്ര സാങ്കേതിക ലൈസൻസിങ് കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. ആഭ്യന്തര വിപണിയിൽ ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം (ബി എം എസ്) നിർമ്മിക്കുന്നതിനും വിൽക്കുന്നതിനും, ഒപ്പം ഇലക്ട്രോണിക്ക് വാഹനങ്ങൾക്കാവശ്യമായ തിൻ ഫിലിം ട്രാൻസിസ്റ്റർ (ടി എഫ് ടി ) ഡ്രൈവർ ഇൻഫർമേഷൻ സിസ്റ്റം (ഡി ഐ എസ്) എന്നിവയുടെ വൻ തോതിലുള്ള ഉത്പാദനം ആരംഭിക്കുന്നതിനുമാണ് ഈ കരാർ.

Tags:    

Similar News