ഭാര്‍തി എയര്‍ടെല്ലിന്റെ അറ്റാദായത്തില്‍ അഞ്ച് മടങ്ങ് വര്‍ധന

ഡെല്‍ഹി: ജൂണ്‍ പാദത്തില്‍ ടെലികോം ഓപ്പറേറ്ററായ ഭാര്‍തി എയര്‍ടെലിന്റെ കണ്‍സോളിഡ്റ്റഡ് അറ്റാദായം അഞ്ച് മടങ്ങ് വര്‍ധിച്ച് 1,607 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 283.5 കോടി രൂപയായിരുന്നു അറ്റാദായം. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡ്റ്റഡ് വരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 26,854 കോടി രൂപയില്‍ നിന്ന് ഏകദേശം 22 ശതമാനം വര്‍ധിച്ച് ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 32,805 കോടി രൂപയായി. ജൂണ്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 24 ശതമാനം ഉയര്‍ന്ന് 23,319 കോടി രൂപയായിട്ടുണ്ട്. മാത്രമല്ല […]

Update: 2022-08-08 07:54 GMT

ഡെല്‍ഹി: ജൂണ്‍ പാദത്തില്‍ ടെലികോം ഓപ്പറേറ്ററായ ഭാര്‍തി എയര്‍ടെലിന്റെ കണ്‍സോളിഡ്റ്റഡ് അറ്റാദായം അഞ്ച് മടങ്ങ് വര്‍ധിച്ച് 1,607 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 283.5 കോടി രൂപയായിരുന്നു അറ്റാദായം. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡ്റ്റഡ് വരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 26,854 കോടി രൂപയില്‍ നിന്ന് ഏകദേശം 22 ശതമാനം വര്‍ധിച്ച് ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 32,805 കോടി രൂപയായി.

ജൂണ്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 24 ശതമാനം ഉയര്‍ന്ന് 23,319 കോടി രൂപയായിട്ടുണ്ട്. മാത്രമല്ല ഇന്ത്യയിലെ മൊബൈല്‍ സേവന വരുമാനം ജൂണ്‍ പാദത്തില്‍ 27 ശതമാനം വര്‍ധിച്ച് 18,220 കോടി രൂപയായെന്നും മുന്‍ വര്‍ഷം ഇത് 14,305.6 കോടി രൂപയായിരുന്നുവെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

Tags:    

Similar News