ചിപ്പ് ക്ഷാമം മാറുന്നു; യാത്രാ വാഹനങ്ങളുടെ വിൽപ്പന ഉയര്‍ന്നു

 ചിപ്പ് ലഭ്യത വര്‍ധിച്ചതിനാല്‍ യാത്രാ വാഹനങ്ങളുടെ വിതരണത്തില്‍ വര്‍ധനവുണ്ടായതായി ഓട്ടോ ഡീലേഴ്‌സ് സംഘടനയായ സിയാം. ഡീലര്‍മാര്‍ക്കുള്ള വാഹനങ്ങളുടെ വിതരണത്തില്‍ 11 ശതമാനം വര്‍ധനവാണ് ജൂലൈയ് മാസത്തില്‍ ഉണ്ടായത്. പാസഞ്ചര്‍ വാഹന മൊത്ത വില്‍പ്പന കഴിഞ്ഞ മാസം 2,93,865 യൂണിറ്റായി ഉയര്‍ന്നു. 2021 ജൂലായില്‍ ഇത് 2,64,442 യൂണിറ്റുകളായിരുന്നു. പാസഞ്ചര്‍ കാര്‍ ഡിസ്പാച്ചുകള്‍ ജൂലായില്‍ 10 ശതമാനം ഉയര്‍ന്ന് 1,43,522 യൂണിറ്റിലെത്തി. യൂട്ടിലിറ്റി വാഹനങ്ങളുടെ മൊത്ത വ്യാപാരം 11 ശതമാനം വര്‍ധിച്ച് 1,37,104 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ […]

Update: 2022-08-12 03:50 GMT
ചിപ്പ് ലഭ്യത വര്‍ധിച്ചതിനാല്‍ യാത്രാ വാഹനങ്ങളുടെ വിതരണത്തില്‍ വര്‍ധനവുണ്ടായതായി ഓട്ടോ ഡീലേഴ്‌സ് സംഘടനയായ സിയാം. ഡീലര്‍മാര്‍ക്കുള്ള വാഹനങ്ങളുടെ വിതരണത്തില്‍ 11 ശതമാനം വര്‍ധനവാണ് ജൂലൈയ് മാസത്തില്‍ ഉണ്ടായത്.
പാസഞ്ചര്‍ വാഹന മൊത്ത വില്‍പ്പന കഴിഞ്ഞ മാസം 2,93,865 യൂണിറ്റായി ഉയര്‍ന്നു. 2021 ജൂലായില്‍ ഇത് 2,64,442 യൂണിറ്റുകളായിരുന്നു. പാസഞ്ചര്‍ കാര്‍ ഡിസ്പാച്ചുകള്‍ ജൂലായില്‍ 10 ശതമാനം ഉയര്‍ന്ന് 1,43,522 യൂണിറ്റിലെത്തി.
യൂട്ടിലിറ്റി വാഹനങ്ങളുടെ മൊത്ത വ്യാപാരം 11 ശതമാനം വര്‍ധിച്ച് 1,37,104 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,24,057 യൂണിറ്റായിരുന്നു. വാനുകളുടെ വില്‍പ്പനയിലും വര്‍ധനവ് രേഖപ്പെടുത്തി. 2021 ജൂലായിലെ 10,305 യൂണിറ്റുകളില്‍ നിന്ന് 13,239 യൂണിറ്റുകളായി ഇത് വര്‍ഢിച്ചു.
ഇരുചക്ര വാഹനങ്ങളുടെ മൊത്തം എണ്ണം 12,60,140 യൂണിറ്റുകളില്‍ നിന്ന് 10 ശതമാനം ഉയര്‍ന്ന് 13,81,303 യൂണിറ്റുകളായി. സ്‌കൂട്ടറുകളുടെ മൊത്ത വില്‍പ്പന 3,73,695 യൂണിറ്റില്‍ നിന്ന് 4,79,159 യൂണിറ്റായി ഉയര്‍ന്നു. മോട്ടോര്‍ സൈക്കിള്‍ മൊത്ത വില്‍പ്പന ജൂലായില്‍ 8,70,028 യൂണിറ്റായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇത് 8,37,166 യൂണിറ്റായിരുന്നു.
ഡീലര്‍മാര്‍ക്കുള്ള മുച്ചക്ര വാഹനങ്ങള്‍ കഴിഞ്ഞ വര്‍ഷം 18,132 യൂണിറ്റില്‍ നിന്ന് 31,324 യൂണിറ്റായി വര്‍ധിച്ചു.
എന്‍ട്രി ലെവല്‍ പാസഞ്ചര്‍ കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍ എന്നിവയുടെ വിപണി ഇനിയും വീണ്ടെടുക്കാനായിട്ടില്ലെന്ന് സിയാം ഡയറക്ടര്‍ ജനറല്‍ രാജേഷ് മേനോന്‍ ചൂണ്ടിക്കാട്ടി. വിതരണ ശൃംഖലയിലെ പുരോഗതിയാണ് കഴിഞ്ഞ മാസം പാസഞ്ചര്‍ വാഹന വില്‍പ്പന മെച്ചപ്പെടാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

Similar News