വർക്ക് ഫ്രം ഹോം പ്രത്യക അനുമതി വാങ്ങണം

പ്രത്യേക സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ വർക്ക് ഫ്രം ഹോം പദ്ധതി നടപ്പാക്കുന്നുവെങ്കിൽ അതിന് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കുകയും ബന്ധപ്പെട്ട വികസന കമ്മീഷണർമാരിൽ നിന്ന് അനുമതി വാങ്ങുകയും വേണമെന്ന് വാണിജ്യ മന്ത്രാലയം പറഞ്ഞു. ജൂലൈയിൽ, പരമാവധി ഒരു വർഷത്തേക്ക് സർക്കാർ  പ്രത്യേക സാമ്പത്തിക മേഖല (SEZ) യൂണിറ്റുകളിൽ വർക്ക് ഫ്രം ഹോം  സൗകര്യം അനുവദിച്ചു. മൊത്തം ജീവനക്കാരുടെ 50 ശതമാനത്തിന്  വരെ ഇത് അനുവദിക്കാൻ കഴിയും. വർക്ക് ഫ്രം ഹോം  സ്കീം സ്വീകരിക്കുന്നതിന്  കുറഞ്ഞത് 14 ദിവസം […]

Update: 2022-08-13 04:58 GMT

പ്രത്യേക സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ വർക്ക് ഫ്രം ഹോം പദ്ധതി നടപ്പാക്കുന്നുവെങ്കിൽ അതിന് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കുകയും ബന്ധപ്പെട്ട വികസന കമ്മീഷണർമാരിൽ നിന്ന് അനുമതി വാങ്ങുകയും വേണമെന്ന് വാണിജ്യ മന്ത്രാലയം പറഞ്ഞു.

ജൂലൈയിൽ, പരമാവധി ഒരു വർഷത്തേക്ക് സർക്കാർ പ്രത്യേക സാമ്പത്തിക മേഖല (SEZ) യൂണിറ്റുകളിൽ വർക്ക് ഫ്രം ഹോം സൗകര്യം അനുവദിച്ചു. മൊത്തം ജീവനക്കാരുടെ 50 ശതമാനത്തിന് വരെ ഇത് അനുവദിക്കാൻ കഴിയും.

വർക്ക് ഫ്രം ഹോം സ്കീം സ്വീകരിക്കുന്നതിന് കുറഞ്ഞത് 14 ദിവസം മുമ്പെങ്കിലും പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് കമ്മീഷണർമാരെ വിവരം അരിയിക്കണം.

എല്ലാ സെസുകളിലും രാജ്യവ്യാപകമായി ഒരു ഏകീകൃത വർക്ക് ഫ്രം ഹോം നയത്തിനുള്ള വ്യവസ്ഥ കൊണ്ടുവരാനാണ് ഗവൺമെൻറ് ശ്രമിക്കുന്നത്.

 

Tags:    

Similar News