5ജി സ്‌പെക്ട്രത്തിന് 8312 കോടി രൂപ എയര്‍ടെല്‍ മുന്‍കൂറായി അടച്ചു

ഡെല്‍ഹി: ടെലികോം ഓപ്പറേറ്റര്‍ ആയ ഭാരതി എയര്‍ടെല്‍ അടുത്തിടെ സമാപിച്ച 5ജി ലേലത്തിന്റെ ഇന്‍സ്റ്റാള്‍മെന്റ് 8,312.4 കോടി രൂപ ടെലികോം വകുപ്പിന് മുന്‍കൂറായി അടച്ചു. ടെലികോം വ്യവസായി സുനില്‍ ഭാരതി മിത്തലിന്റെ ഉടമസ്ഥതയിലുള്ള ഭാരതി എയര്‍ടെല്‍ 43,039.63 കോടി രൂപയ്ക്കാണ് ബിഡ് വാങ്ങിയത്. 3,848.88 കോടി രൂപ മുന്‍കൂറായി നല്‍കാനും ബാക്കി 19 വാര്‍ഷിക ഗഡുക്കളായി നല്‍കാനും കമ്പനിക്ക് അവസരമുണ്ടായിരുന്നു. ടെലികോം സ്‌പെക്ട്രത്തിന്റെ രാജ്യത്തെ വലിയ ലേലത്തിന് 1.5 ലക്ഷം കോടി രൂപയുടെ ബിഡുകള്‍ ലഭിച്ചു. മുകേഷ് […]

Update: 2022-08-17 04:13 GMT
ഡെല്‍ഹി: ടെലികോം ഓപ്പറേറ്റര്‍ ആയ ഭാരതി എയര്‍ടെല്‍ അടുത്തിടെ സമാപിച്ച 5ജി ലേലത്തിന്റെ ഇന്‍സ്റ്റാള്‍മെന്റ് 8,312.4 കോടി രൂപ ടെലികോം വകുപ്പിന് മുന്‍കൂറായി അടച്ചു.
ടെലികോം വ്യവസായി സുനില്‍ ഭാരതി മിത്തലിന്റെ ഉടമസ്ഥതയിലുള്ള ഭാരതി എയര്‍ടെല്‍ 43,039.63 കോടി രൂപയ്ക്കാണ് ബിഡ് വാങ്ങിയത്. 3,848.88 കോടി രൂപ മുന്‍കൂറായി നല്‍കാനും ബാക്കി 19 വാര്‍ഷിക ഗഡുക്കളായി നല്‍കാനും കമ്പനിക്ക് അവസരമുണ്ടായിരുന്നു.
ടെലികോം സ്‌പെക്ട്രത്തിന്റെ രാജ്യത്തെ വലിയ ലേലത്തിന് 1.5 ലക്ഷം കോടി രൂപയുടെ ബിഡുകള്‍ ലഭിച്ചു. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ 87,946.93 രൂപയ്ക്കാണ് ബിഡുകള്‍ വാങ്ങിയത്.
Tags: