ചൈനയിൽ മാന്ദ്യം, ഇന്ത്യക്ക് സാധ്യതകളേറെ

ആഭ്യന്തരവും ഭൗമരാഷ്ട്രീയവുമായ കാരണങ്ങളാല്‍ ചൈന സാമ്പത്തിക മാന്ദ്യം നേരിടുന്നത് ഇന്ത്യന്‍ ഉത്പ്പന്നങ്ങള്‍ക്ക് സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു എന്ന് വിദഗ്ധര്‍. നിക്ഷേപം ആകര്‍ഷിക്കുന്നതിനും ബദല്‍ ആഗോള ഉറവിട കേന്ദ്രമായി ഉയര്‍ന്നുവരുന്നതിനും ഇന്ത്യ അതിന്റെ ഉത്പാദന മേഖലയെ മെച്ചപ്പെടുത്തേണ്ടതുണ്ട്. വിവിധ കാരണങ്ങളാല്‍ ചൈനയിലെ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം 3.5 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. കോവിഡ് മൂലമുണ്ടായ ലോക്ക്ഡൗണുകളും പ്രോപ്പര്‍ട്ടി മേഖലയിലെ ഉരസലുകളും ഇതിന് കാരണമായേക്കും. തായ്‌വാനുമായി ബന്ധപ്പെട്ട് യുഎസും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളും മറ്റൊരു കാരണമാണ്. ഇത്തരം സംഭവവികാസങ്ങള്‍ […]

Update: 2022-08-20 00:13 GMT
ആഭ്യന്തരവും ഭൗമരാഷ്ട്രീയവുമായ കാരണങ്ങളാല്‍ ചൈന സാമ്പത്തിക മാന്ദ്യം നേരിടുന്നത് ഇന്ത്യന്‍ ഉത്പ്പന്നങ്ങള്‍ക്ക് സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു എന്ന് വിദഗ്ധര്‍. നിക്ഷേപം ആകര്‍ഷിക്കുന്നതിനും ബദല്‍ ആഗോള ഉറവിട കേന്ദ്രമായി ഉയര്‍ന്നുവരുന്നതിനും ഇന്ത്യ അതിന്റെ ഉത്പാദന മേഖലയെ മെച്ചപ്പെടുത്തേണ്ടതുണ്ട്.
വിവിധ കാരണങ്ങളാല്‍ ചൈനയിലെ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം 3.5 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. കോവിഡ് മൂലമുണ്ടായ ലോക്ക്ഡൗണുകളും പ്രോപ്പര്‍ട്ടി മേഖലയിലെ ഉരസലുകളും ഇതിന് കാരണമായേക്കും. തായ്‌വാനുമായി ബന്ധപ്പെട്ട് യുഎസും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളും മറ്റൊരു കാരണമാണ്.
ഇത്തരം സംഭവവികാസങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമായ ചില സ്പില്‍ഓവറുകളുണ്ടാക്കുമെന്ന് ആനന്ദ് രതി ഷെയേഴ്‌സ് ആന്‍ഡ് സ്‌റ്റോക്ക് ബ്രോക്കേഴ്‌സ് ചീഫ് ഇക്കണോമിസ്റ്റ് സുജന്‍ ഹജ്‌റ പറഞ്ഞു.
ചൈനയിലെ മാന്ദ്യം ഗ്ലോബല്‍ വാല്യു ചെയിനില്‍ ഇന്ത്യയുടെ പങ്ക് വര്‍ധിപ്പിക്കാന്‍ അവസരമൊരുക്കുമെന്ന് ഇന്‍ക്രെഡ് പിഎംഎസ് പോര്‍ട്‌ഫോളിയോ മാനേജര്‍ ആദിത്യ സൂദ് പറഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പോലുള്ള സംരംഭങ്ങള്‍ ചരക്കുകളുടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്തം കയറ്റുമതി (ചരക്കുകളും സേവനങ്ങളും) 67000 കോടി ഡോളര്‍ (ഏകദേശം 50 ലക്ഷം കോടി രൂപ) ആയിരുന്നു. 40000 കോടി ഡോളറിന്റെ (ഏകദേശം 30 ലക്ഷം കോടി രൂപ) ചരക്ക് കയറ്റുമതി 2021-22 ല്‍ 41800 കോടി ഡോളര്‍ (31 ലക്ഷം കോടി രൂപ) കവിഞ്ഞു.

Similar News