മത്സരിക്കാന്‍ ബാക്കി ഇലോണ്‍ മസ്‌കും ബെസോസും, ലോക കോടീശ്വരന്മാരില്‍ മൂന്നാമനായി അദാനി

  ബ്ലൂംബര്‍ഗ് പുറത്തിറക്കിയ ലോക കോടീശ്വര പട്ടികയില്‍ ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി മൂന്നാം സ്ഥാനത്ത്. ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ പിന്തള്ളിയാണ് അദാനി മൂന്നാമതെത്തിയത്. ആദ്യമായാണ് ഒരു ഏഷ്യക്കാരന്‍ ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തുന്നത്. ഇലോണ്‍ മസ്‌കും ജെഫ് ബെസോസുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 10,97,310 കോടി രൂപ(137.40 ബില്യണ്‍ ഡോളര്‍)യാണ് ഗൗതം അദാനിയുടെ ആസ്തി. റിലയന്‍സ് തലവന്‍ മുകേഷ് അംബാനി പട്ടികയില്‍ 11-ാം സ്ഥാനത്താണ്. 7,33,936 കോടി(91.90 ബില്യണ്‍ ഡോളര്‍) രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി. […]

Update: 2022-08-30 04:33 GMT

 

ബ്ലൂംബര്‍ഗ് പുറത്തിറക്കിയ ലോക കോടീശ്വര പട്ടികയില്‍ ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി മൂന്നാം സ്ഥാനത്ത്. ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ പിന്തള്ളിയാണ് അദാനി മൂന്നാമതെത്തിയത്. ആദ്യമായാണ് ഒരു ഏഷ്യക്കാരന്‍ ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തുന്നത്. ഇലോണ്‍ മസ്‌കും ജെഫ് ബെസോസുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 10,97,310 കോടി രൂപ(137.40 ബില്യണ്‍ ഡോളര്‍)യാണ് ഗൗതം അദാനിയുടെ ആസ്തി. റിലയന്‍സ് തലവന്‍ മുകേഷ് അംബാനി പട്ടികയില്‍ 11-ാം സ്ഥാനത്താണ്. 7,33,936 കോടി(91.90 ബില്യണ്‍ ഡോളര്‍) രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി.

ബ്ലൂംബര്‍ഗ് പട്ടികയില്‍ മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ ഗേറ്റ്സിനെ പിന്നിലാക്കി ഗൗതം അദാനി കഴിഞ്ഞ മാസം നാലാം സ്ഥാനത്ത് എത്തിയിരുന്നു. ഫെബ്രുവരിയിലാണ് അദാനി മുകേഷ് അംബാനിയെ പിന്നിലാക്കിയത്. ഈ വര്‍ഷം മാത്രം അദാനിയുടെ ആസ്തിയില്‍ 60.9 ബില്യണ്‍ ഡോളറിന്റെ വര്‍ധനവുണ്ടായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സ്വത്തിന്റെ നല്ലൊരു ഭാഗം ജീവകാരുണ്യപ്രവര്‍ത്തനത്തിന് നല്‍കുന്നുവെന്ന് ബില്‍ ഗേറ്റ്സ് അടുത്തിടെ അറിയിക്കുകയും വലിയൊരു തുക ഇതിനായി തന്റെ ട്രസ്റ്റിലേക്ക് നീക്കുകയും ചെയ്തിരുന്നു. ഏകദേശം 20 ബില്യണ്‍ ഡോളറാണ് ബില്‍ ഗേറ്റസ് ഇത്തരത്തില്‍ നീക്കിവെച്ചത്. ഇതോടെയാണ് കോടീശ്വരന്മാരുടെ പട്ടികയില്‍ അദ്ദേഹം പിന്നിലെത്തിയത്.

1,000 മെഗാവാട്ട് ഡാറ്റാ സെന്ററുകളൊരുക്കാന്‍ അദാനി

കല്‍ക്കരി-തുറമുഖ ബിസിനസുകളില്‍നിന്ന് ഡാറ്റ സെന്റര്‍, സിമെന്റ്, മീഡിയ, ഹരിത ഊര്‍ജം എന്നീ മേഖലകളിലേയ്ക്കുകൂടി അദാനി ഈയിടെ സാമ്രാജ്യം വ്യാപിപ്പിച്ചിരുന്നു. അദാനി ഗ്രൂപ്പ് സ്ഥാപനമായ അദാനികോണ്‍ എക്‌സ് 10 വര്‍ഷത്തിനുള്ളില്‍ 1,000 മെഗാവാട്ട് ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നതായി ഒരു മുതിര്‍ന്ന കമ്പനി ഉദ്യോഗസ്ഥന്‍ പറഞ്ഞു. മുംബൈ, ചെന്നൈ, ഹൈദരാബാദ്, ഡല്‍ഹി, ബെംഗളൂരു, പൂനെ എന്നിവിടങ്ങളിലാണ് കമ്പനിയുടെ ആദ്യ ഏഴ് ഡാറ്റാ സെന്ററുകള്‍ ആരംഭിക്കുകയെന്ന് അദാനികോണ്‍ എക്‌സ് സീനിയര്‍ വൈസ് പ്രസിഡന്റും ഡാറ്റാ സെന്റര്‍ ബിസിനസ് മേധാവിയുമായ സഞ്ജയ് ഭൂട്ടാനി പറഞ്ഞു.

'ഞങ്ങള്‍ 1,000 മെഗാവാട്ട് ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കുന്നു. ഇന്ന്, വ്യവസായം 550 മെഗാവാട്ടില്‍ നില്‍ക്കുന്നു. അടുത്ത ഒരു ദശാബ്ദത്തിനുള്ളില്‍ 1,000 മെഗാവാട്ട് ഡാറ്റാ സെന്റര്‍ നിര്‍മ്മിക്കുക എന്നത് ഞങ്ങളുടെ ബിസിനസ് പ്ലാനാണ്,' ഭൂട്ടാനി പറഞ്ഞു. ഉപയോഗിക്കുന്ന വൈദ്യുതിയുടെ അടിസ്ഥാനത്തിലാണ് ഡാറ്റാ സെന്റര്‍ ശേഷി അളക്കുന്നത്. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ അരിസ്റ്റണ്‍ പറയുന്നതനുസരിച്ച്, ഇന്ത്യയുടെ ഡാറ്റാ സെന്റര്‍ മാര്‍ക്കറ്റ് വലുപ്പം 2021 ല്‍ 447 മെഗാവാട്ട് ആയിരുന്നു, അതിന്റെ മൂല്യം 10.9 ബില്യണ്‍ ഡോളറാണ്.

 

 

Tags:    

Similar News