സെന്‍സ്‌ഹോക്കിനെ 32 മില്യണ്‍ ഡോളറിന് റിലയന്‍സ് ഏറ്റെടുക്കും

ഡെല്‍ഹി: കാലിഫോര്‍ണിയ ആസ്ഥാനമായുള്ള സോളാര്‍ എനര്‍ജി സോഫ്റ്റ്വെയര്‍ ഡെവലപ്പറായ സെന്‍സ്‌ഹോക്കിന്റെ ഭൂരിഭാഗം ഓഹരികളും 32 മില്യണ്‍ ഡോളറിന് (ഏകദേശം 256 കോടി രൂപ) ഏറ്റെടുക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്  അറിയിച്ചു. എണ്ണയുടെയും രാസവളങ്ങളുടെയും  ബിസിനസ്സില്‍ ഡീകാര്‍ബണൈസ് ചെയ്യുന്നതിനുള്ള പുനരുപയോഗ ഊര്‍ജ്ജത്തിന്റെ വളര്‍ച്ചക്കായാണ് സെന്‍സ്ഹോക്കിന്റെ 79.4 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി റിലയന്‍സ് പറഞ്ഞു. 2018-ല്‍ സ്ഥാപിതമായ സെന്‍സ്ഹോക്ക്, സോളാര്‍ വ്യവസായത്തിനുള്ള ടൂളുകള്‍ വികസിപ്പിച്ച് പ്രക്രിയകള്‍ കാര്യക്ഷമമാക്കാനും ഓട്ടോമേഷന്‍ ഉപയോഗിക്കാനും കമ്പനികളെ സഹായിക്കുന്നു. […]

Update: 2022-09-07 03:06 GMT
ഡെല്‍ഹി: കാലിഫോര്‍ണിയ ആസ്ഥാനമായുള്ള സോളാര്‍ എനര്‍ജി സോഫ്റ്റ്വെയര്‍ ഡെവലപ്പറായ സെന്‍സ്‌ഹോക്കിന്റെ ഭൂരിഭാഗം ഓഹരികളും 32 മില്യണ്‍ ഡോളറിന് (ഏകദേശം 256 കോടി രൂപ) ഏറ്റെടുക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് അറിയിച്ചു. എണ്ണയുടെയും രാസവളങ്ങളുടെയും ബിസിനസ്സില്‍ ഡീകാര്‍ബണൈസ് ചെയ്യുന്നതിനുള്ള പുനരുപയോഗ ഊര്‍ജ്ജത്തിന്റെ വളര്‍ച്ചക്കായാണ് സെന്‍സ്ഹോക്കിന്റെ 79.4 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി റിലയന്‍സ് പറഞ്ഞു.
2018-ല്‍ സ്ഥാപിതമായ സെന്‍സ്ഹോക്ക്, സോളാര്‍ വ്യവസായത്തിനുള്ള ടൂളുകള്‍ വികസിപ്പിച്ച് പ്രക്രിയകള്‍ കാര്യക്ഷമമാക്കാനും ഓട്ടോമേഷന്‍ ഉപയോഗിക്കാനും കമ്പനികളെ സഹായിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2.3 മില്യണ്‍ ഡോളറിന്റെ വിറ്റുവരവാണ് കമ്പനി നേടിയത്. പ്രക്രിയകള്‍ കാര്യക്ഷമമാക്കാനും ഓട്ടോമേഷന്‍ ഉപയോഗിക്കാനും കമ്പനികളെ സഹായിക്കുന്നതിലൂടെ സോളാര്‍ പ്രോജക്റ്റുകള്‍ ആസൂത്രണം മുതല്‍ ഉത്പാദനം വരെ വേഗത്തിലാക്കാന്‍ സെന്‍സ്‌ഹോക്ക് സഹായിക്കുന്നു.
Tags:    

Similar News