എഡ്ടെക് കമ്പനി ജിയുവിഐയുടെ ഭൂരിഭാഗം ഓഹരികൾ ഏറ്റെടുത്ത് എച്ച്സിഎല്‍

ഡെല്‍ഹി: സാങ്കേതിക കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്ന എഡ്ടെക് പ്ലാറ്റ്ഫോമായ ജിയുവിഐയുടെ ഭൂരിഭാഗം ഓഹരികളും ഐടി കമ്പനിയായ എച്ച്സിഎല്‍ ഗ്രൂപ്പ് ഏറ്റെടുത്തതായി കമ്പനി അറിയിച്ചു. ഐഐടി മദ്രാസും സിഐഐഇയും (ഐഐഎം അഹമ്മദാബാദ്) ചേർന്ന് രൂപീകരിച്ച ജിയുവിഐ വെബ് ഡെവലപ്മെന്റ്, എഐ മൊഡ്യൂള്‍, എസ്‌ക്യുഎല്‍ തുടങ്ങിയ സാങ്കേതിക കോഴ്സുകള്‍ പ്രാദേശിക ഭാഷകളില്‍ വാഗ്ദാനം ചെയ്യുന്നു. ഈ നിക്ഷേപത്തിലൂടെ ഇന്ത്യയിലും വിദേശത്തും വിദഗ്ധരായ ടെക് പ്രൊഫഷണലുകളെ സൃഷ്ടിക്കുക എന്നതാണ് എച്ച്‌സിഎല്‍ ലക്ഷ്യമിടുന്നത്. സംരംഭങ്ങളിലുടനീളമുള്ള നിര്‍ണായക സാങ്കേതിക നൈപുണ്യ വിടവ് പരിഹരിക്കുകയാണ് ഈ […]

Update: 2022-09-30 00:23 GMT

ഡെല്‍ഹി: സാങ്കേതിക കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്ന എഡ്ടെക് പ്ലാറ്റ്ഫോമായ ജിയുവിഐയുടെ ഭൂരിഭാഗം ഓഹരികളും ഐടി കമ്പനിയായ എച്ച്സിഎല്‍ ഗ്രൂപ്പ് ഏറ്റെടുത്തതായി കമ്പനി അറിയിച്ചു.

ഐഐടി മദ്രാസും സിഐഐഇയും (ഐഐഎം അഹമ്മദാബാദ്) ചേർന്ന് രൂപീകരിച്ച ജിയുവിഐ വെബ് ഡെവലപ്മെന്റ്, എഐ മൊഡ്യൂള്‍, എസ്‌ക്യുഎല്‍ തുടങ്ങിയ സാങ്കേതിക കോഴ്സുകള്‍ പ്രാദേശിക ഭാഷകളില്‍ വാഗ്ദാനം ചെയ്യുന്നു.

ഈ നിക്ഷേപത്തിലൂടെ ഇന്ത്യയിലും വിദേശത്തും വിദഗ്ധരായ ടെക് പ്രൊഫഷണലുകളെ സൃഷ്ടിക്കുക എന്നതാണ് എച്ച്‌സിഎല്‍ ലക്ഷ്യമിടുന്നത്.

സംരംഭങ്ങളിലുടനീളമുള്ള നിര്‍ണായക സാങ്കേതിക നൈപുണ്യ വിടവ് പരിഹരിക്കുകയാണ് ഈ നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് എച്ച്‌സിഎല്‍ കോര്‍പ്പറേഷന്‍ ഡയറക്ടറായ ശിഖര്‍ മല്‍ഹോത്ര പറഞ്ഞു. ഇതുവരെ ജിയുവിഐ 1.7 ദശലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെയും പ്രൊഫഷണലുകളെയും അത്യാധുനിക സാങ്കേതിക വൈദഗ്ധ്യത്തില്‍ ഉയര്‍ത്തിയിട്ടുണ്ടെന്നും കമ്പനി പ്രസ്താവനയില്‍ പറയുന്നു.

ഈ ഇടപാടിലൂടെ എച്ച്സിഎല്ലിന്റെ ആഗോള ശൃംഖലയെ പ്രയോജനപ്പെടുത്തിക്കൊണ്ട് ഒരു കൂട്ടം പ്രൊഫഷണലുകളെ ശാക്തീകരിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നവെന്ന് ജിയുവിഐ സഹസ്ഥാപകനും സിഇഒയുമായ അരുണ്‍ പ്രകാശ് പറഞ്ഞു.

Tags: