രാജ്യത്തെ പകുതിയോളം വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ഇല്ല: ഐആര്‍ഡിഎഐ

മുംബൈ: രാജ്യത്തെ പകുതിയോളം വാഹനങ്ങളും ഇന്‍ഷുറന്‍സ് ഇല്ലാതെ തുടരുന്നതായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (ഐആര്‍ഡിഎഐ) ചെയര്‍മാന്‍ ദേബാശിഷ് പാണ്ഡ പറഞ്ഞു. ഇത് മതിയായ ഇന്‍ഷുറന്‍സ് കവറുകളുടെ ലഭ്യതയില്ലായ്മയുടെ സൂചനയാണെന്നും മുംബൈയില്‍ നടന്ന 18-ാമത് ഇന്‍ഷുറന്‍സ് ഉച്ചകോടിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. 83 ശതമാനം സംരക്ഷണ വിടവ് നികത്താന്‍ ഇന്ത്യയ്ക്ക് നൂതനവും സാങ്കേതികവുമായ മാര്‍ഗ്ഗങ്ങള്‍ കൊണ്ടുവരണെമെന്ന് അദ്ദേഹം ഇന്‍ഷുറന്‍സ് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ 5 വര്‍ഷമായി വ്യവസായം 11 ശതമാനം വാര്‍ഷിക  നിരക്കില്‍ വളരുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലെ […]

Update: 2022-10-11 07:38 GMT
മുംബൈ: രാജ്യത്തെ പകുതിയോളം വാഹനങ്ങളും ഇന്‍ഷുറന്‍സ് ഇല്ലാതെ തുടരുന്നതായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (ഐആര്‍ഡിഎഐ) ചെയര്‍മാന്‍ ദേബാശിഷ് പാണ്ഡ പറഞ്ഞു. ഇത് മതിയായ ഇന്‍ഷുറന്‍സ് കവറുകളുടെ ലഭ്യതയില്ലായ്മയുടെ സൂചനയാണെന്നും മുംബൈയില്‍ നടന്ന 18-ാമത് ഇന്‍ഷുറന്‍സ് ഉച്ചകോടിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. 83 ശതമാനം സംരക്ഷണ വിടവ് നികത്താന്‍ ഇന്ത്യയ്ക്ക് നൂതനവും സാങ്കേതികവുമായ മാര്‍ഗ്ഗങ്ങള്‍ കൊണ്ടുവരണെമെന്ന് അദ്ദേഹം ഇന്‍ഷുറന്‍സ് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ 5 വര്‍ഷമായി വ്യവസായം 11 ശതമാനം വാര്‍ഷിക നിരക്കില്‍ വളരുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലെ ഓരോ വ്യക്തിക്കും ഇന്‍ഷ്വര്‍ ചെയ്യണമെങ്കില്‍ സാമ്പത്തികവും സാമൂഹികവുമായ സംരക്ഷണമെന്ന നിലയില്‍ ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം എടുത്തുകാണിക്കേണ്ട ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഷുറന്‍സ് വ്യാപനം കൂട്ടുന്നതിനായി ഏകജാലക സംവിധാനമായ ബീമാ സുഗം പ്ലാറ്റ് ഫോം ഐആര്‍ഡിഎഐ നടപ്പാക്കി വരുകയാണ്. വിവിധ തരത്തിലുള്ള ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്ന റെഗുലേറ്റര്‍ അംഗീകരിച്ച പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് ബീമ സുഗം. പ്ലാറ്റ്ഫോമില്‍ വില്‍ക്കുന്ന പോളിസികള്‍ ഡിജിറ്റല്‍ രൂപത്തിലായിരിക്കും.

Similar News