കഫ് സിറപ്പ് കഴിച്ച് കുട്ടികളുടെ മരണം, മരുന്നു കമ്പനി പൂട്ടി 

  ഗാംബിയയില്‍ ഡസന്‍ കണക്കിന് കുട്ടികളുടെ മരണത്തിന് ഇടയാക്കിയ മെയ്ഡന്‍ ഫാക്ടറിയിലെ കഫ് സിറപ്പ് ഉത്പ്പാദനം സര്‍ക്കാര്‍ നിര്‍ത്തിവപ്പിച്ചതായി ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് അറിയിച്ചു. സോനാപെട്ടിലെ ഫാക്ടറിയില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഈ കമ്പനി 12 ഓളം ലംഘനങ്ങള്‍ നടത്തിയതായി കണ്ടെത്തി. ലോകാരോഗ്യ സംഘടനാ കഴിഞ്ഞ ആഴ്ചയാണ് പ്രൊമത്താസിന്‍ ഓറല്‍ സൊല്യൂഷന്‍, കഫെക്‌സ് മാലിന്‍ ബേബി കഫ് സിറപ്പ്, മാക് ഓഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എന്‍ കോള്‍ഡ് സിറപ്പ് എന്നി ഉത്പന്നങ്ങളില്‍, […]

Update: 2022-10-12 04:13 GMT

 

ഗാംബിയയില്‍ ഡസന്‍ കണക്കിന് കുട്ടികളുടെ മരണത്തിന് ഇടയാക്കിയ മെയ്ഡന്‍ ഫാക്ടറിയിലെ കഫ് സിറപ്പ് ഉത്പ്പാദനം സര്‍ക്കാര്‍ നിര്‍ത്തിവപ്പിച്ചതായി ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് അറിയിച്ചു. സോനാപെട്ടിലെ ഫാക്ടറിയില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഈ കമ്പനി 12 ഓളം ലംഘനങ്ങള്‍ നടത്തിയതായി കണ്ടെത്തി.

ലോകാരോഗ്യ സംഘടനാ കഴിഞ്ഞ ആഴ്ചയാണ് പ്രൊമത്താസിന്‍ ഓറല്‍ സൊല്യൂഷന്‍, കഫെക്‌സ് മാലിന്‍ ബേബി കഫ് സിറപ്പ്, മാക് ഓഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എന്‍ കോള്‍ഡ് സിറപ്പ് എന്നി ഉത്പന്നങ്ങളില്‍, കിഡ്‌നിയുടെ തകരാറിന് കാരണമാകുന്ന ഡൈത്തിലീന്‍ ഗ്ലൈസോള്‍, എത്തിലീന്‍ ഗ്ലൈസോള്‍, എന്നിവ അനിയന്ത്രിത അളവില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ചയാണ് ഗാംബിയന്‍ പോലീസ്, 69 കുട്ടികള്‍ വൃക്ക തകരാറ് മൂലം മരണമടഞ്ഞത് ഇന്ത്യയില്‍ നിര്‍മിച്ച കഫ് സിറപ്പ് മൂലമാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. പ്രൊപിലീന്‍ ഗ്ലൈേേസാള്‍, ഡൈത്തലിന്‍ ഗ്ലൈസോള്‍, എഥിലീന്‍ ഗ്ലൈസോള്‍ എന്നിവയുടെ ഗുണനിലവാര പരിശോധന മെയ്ഡന്‍ നടത്തിയിട്ടില്ലെന്നും പ്രൊപിലീന്‍ ഗ്ലൈസോളിന്റെ ചില ബാച്ചുകള്‍ക്ക് നിര്‍മ്മാണ തീയതിയും, കലഹരണപെടുന്ന തിയതിയും ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിയത്്.

 

Tags:    

Similar News