ആക്‌സിസ് ബാങ്കിന്റെ അറ്റാദായത്തില്‍ 66.29% വര്‍ധന

മുംബൈ: സെപ്റ്റംബര്‍ പാദത്തില്‍ ആക്‌സിസ് ബാങ്കിന്റെ അറ്റാദായത്തില്‍ 66.29 ശതമാനം വര്‍ധന. ഇക്കാലയളവില്‍ 5,625.25 കോടി രൂപയാണ് ബാങ്കിന്റ അറ്റാദായം (കണ്‍സോളിഡേറ്റഡ്). കിട്ടാക്കടം കുറഞ്ഞതാണ് ബാങ്കിന്റെ നേട്ടത്തിന് കാരണം. ഇക്കാലയളവില്‍ നികുതി കിഴിച്ചുള്ള ലാഭം 5,329.77 കോടി രൂപയായിരുന്നുവെന്നും ഈയിനത്തില്‍ 70 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നതെന്നും ബാങ്ക് ഇറക്കിയ അറിയിപ്പിലുണ്ട്. അറ്റ പലിശ വരുമാനം 31 ശതമാനം ഉയര്‍ന്ന് 10,360 കോടി രൂപയായി. ബാങ്കിന്റെ ആകെ ആസ്തിയില്‍ 14 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. റ്റുള്ള വരുമാനം 4 ശതമാനം ഉയര്‍ന്ന് […]

Update: 2022-10-21 03:41 GMT

മുംബൈ: സെപ്റ്റംബര്‍ പാദത്തില്‍ ആക്‌സിസ് ബാങ്കിന്റെ അറ്റാദായത്തില്‍ 66.29 ശതമാനം വര്‍ധന. ഇക്കാലയളവില്‍ 5,625.25 കോടി രൂപയാണ് ബാങ്കിന്റ അറ്റാദായം (കണ്‍സോളിഡേറ്റഡ്). കിട്ടാക്കടം കുറഞ്ഞതാണ് ബാങ്കിന്റെ നേട്ടത്തിന് കാരണം. ഇക്കാലയളവില്‍ നികുതി കിഴിച്ചുള്ള ലാഭം 5,329.77 കോടി രൂപയായിരുന്നുവെന്നും ഈയിനത്തില്‍ 70 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നതെന്നും ബാങ്ക് ഇറക്കിയ അറിയിപ്പിലുണ്ട്.

അറ്റ പലിശ വരുമാനം 31 ശതമാനം ഉയര്‍ന്ന് 10,360 കോടി രൂപയായി. ബാങ്കിന്റെ ആകെ ആസ്തിയില്‍ 14 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. റ്റുള്ള വരുമാനം 4 ശതമാനം ഉയര്‍ന്ന് 3,941 കോടി രൂപയായിട്ടുണ്ട്. നിഷ്‌ക്രിയ ആസ്തികളുടെ അനുപാതം 2.50 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3.53 ശതമാനമായിരുന്നു.

Tags:    

Similar News