സ്വര്‍ണവിലയില്‍ വര്‍ധന: പവന് 120 രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 120 രൂപ വര്‍ധിച്ച് 37,600 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4,700 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 120 രൂപ കുറഞ്ഞ് 37,480 രൂപയിലെത്തിയിരുന്നു. ഈ മാസം 22 മുതല്‍ 24 വരെ 37,600 രൂപയായിരുന്നു പവന്റെ വില. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 136 രൂപ വര്‍ധിച്ച് 41,024 രൂപയിലെത്തി. ഗ്രാമിന് 17 രൂപ വര്‍ധിച്ച് 5,128 രൂപയിലാണ് വ്യാപാരം […]

Update: 2022-10-26 00:59 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 120 രൂപ വര്‍ധിച്ച് 37,600 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4,700 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 120 രൂപ കുറഞ്ഞ് 37,480 രൂപയിലെത്തിയിരുന്നു. ഈ മാസം 22 മുതല്‍ 24 വരെ 37,600 രൂപയായിരുന്നു പവന്റെ വില.

ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 136 രൂപ വര്‍ധിച്ച് 41,024 രൂപയിലെത്തി. ഗ്രാമിന് 17 രൂപ വര്‍ധിച്ച് 5,128 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി ഗ്രാമിന് 50 പൈസ വര്‍ധിച്ച് 64 രൂപയിലെത്തി. എട്ട് ഗ്രാമിന് 512 രൂപയാണ് വില. ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 82.85 ആയിട്ടുണ്ട് (രാവിലെ 11:54 പ്രകാരം).

Tags: