അമുൽ പാലിന് നാളെ മുതൽ 2 രൂപ വില കൂടും

ഇന്ത്യയിലെ ഏറ്റവും വലിയ ഡയറി ബ്രാൻഡായ അമുൽ പാൽ വില വർദ്ധിപ്പിക്കുന്നതായി ഗുജറാത്ത് സഹകരണ മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (ജിസിഎംഎംഎഫ്) അറിയിച്ചു. നാളെ (മാർച്ച് 1) മുതൽ പുതുക്കിയ വില ഇന്ത്യയിലാകമാനം പ്രാബല്യത്തിൽ വരും. ലിറ്ററിന് 2 രൂപ വർധിപ്പിച്ചത് എംആർപിയിൽ 4 ശതമാനം വർധനവാണുണ്ടാക്കുന്നത്. ഇത് ശരാശരി ഭക്ഷ്യ പണപ്പെരുപ്പത്തേക്കാൾ വളരെ കുറവാണെന്ന് ജിസിഎംഎംഎഫ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ അമുൽ പാലിന്റെ വില പ്രതിവർഷം 4 ശതമാനം മാത്രമാണ് വർധിപ്പിച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു. ഊർജ്ജം, […]

Update: 2022-02-28 07:48 GMT

ഇന്ത്യയിലെ ഏറ്റവും വലിയ ഡയറി ബ്രാൻഡായ അമുൽ പാൽ വില വർദ്ധിപ്പിക്കുന്നതായി ഗുജറാത്ത് സഹകരണ മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (ജിസിഎംഎംഎഫ്) അറിയിച്ചു. നാളെ (മാർച്ച് 1) മുതൽ പുതുക്കിയ വില ഇന്ത്യയിലാകമാനം പ്രാബല്യത്തിൽ വരും.

ലിറ്ററിന് 2 രൂപ വർധിപ്പിച്ചത് എംആർപിയിൽ 4 ശതമാനം വർധനവാണുണ്ടാക്കുന്നത്. ഇത് ശരാശരി ഭക്ഷ്യ പണപ്പെരുപ്പത്തേക്കാൾ വളരെ കുറവാണെന്ന് ജിസിഎംഎംഎഫ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ അമുൽ പാലിന്റെ വില പ്രതിവർഷം 4 ശതമാനം മാത്രമാണ് വർധിപ്പിച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു. ഊർജ്ജം, പാക്കേജിംഗ്, ലോജിസ്റ്റിക്‌സ്, കാലിത്തീറ്റ എന്നിവയുടെ ചെലവ് വർധിച്ചതിനാലാണ് വില കൂട്ടുന്നതെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ ഗുജറാത്തിലെ അഹമ്മദാബാദ്, സൗരാഷ്ട്ര വിപണികളിൽ അമുൽ ​ഗോൾഡ് പാലിന് 500 മില്ലി ലിറ്ററിന് 30 രൂപയും അമുൽ താസ 500 മില്ലി ലിറ്ററിന് 24 രൂപയും അമുൽ ശക്തി 500 മില്ലി ലിറ്ററിന് 27 രൂപയും ആണ് വില.

റാബോബാങ്ക് 2021 ഗ്ലോബൽ ഡയറി ടോപ്പ് 20 റിപ്പോർട്ടിൽ 18-ാം സ്ഥാനത്തുള്ള അമുൽ ലോകത്താകമാനം നാൽപ്പതോളം രാജ്യങ്ങളിലേക്ക് പാൽ കയറ്റുമതി ചെയ്യുന്നുണ്ട്.

പാലും പാലുൽപ്പന്നങ്ങളിലും ഉപഭോക്താക്കൾ നൽകുന്ന ഓരോ രൂപയുടെയും ഏകദേശം 80 പൈസ അമുൽ പാൽ ഉൽപ്പാദകർക്ക് കൈമാറുന്നു.

"വില പരിഷ്കരണം പാലിന്റെ വില ആദായകരമായി നിലനിർത്താൻ സഹായിക്കുന്നതോടൊപ്പം ഉയർന്ന പാൽ ഉൽപ്പാദനത്തിനായി അവരെ പ്രോത്സാഹിപ്പിക്കാനുമാണ് ശ്രമിക്കുന്നതെന്ന് ജിസിഎംഎംഎഫ് കൂട്ടിച്ചേർത്തു.

Tags:    

Similar News