പാരാദീപ് ഫോസ്‌ഫേറ്റ് ആദ്യ ദിവസം 3.69 ശതമാനം വർധനവിൽ

വെള്ളിയാഴ്ച വിപണിയിൽ എത്തിയ പാരാദീപ് ഫോസ്‌ഫേറ്റ് ഓഹരി അതിന്റെ ഇഷ്യൂ വിലയായ 42 രൂപയിൽ നിന്നും 3.69 ശതമാനം ഉയർന്നു. വെള്ളിയാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ 43.55 രൂപയിൽ ആരംഭിച്ച ഓഹരി 47.25 രൂപ വരെ എത്തിയിരുന്നു. തുടർന്ന് 43.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പാരാദീപ് ഫോസ്‌ഫേറ്റ് ഡി അമോണിയം ഫോസ്‌ഫേറ്റ് (ഡിഎപി) എൻ പി കെ ഫെർട്ടിലൈസേഴ്‌സ് എന്നി വളങ്ങളുടെ നിർമാണവും വില്പനയും നടത്തുന്ന കമ്പനിയാണ്. ജയ് കിസാൻ - നവരത്ന, നവരത്ന എന്നി പേരുകളിലാണ് ഈ […]

Update: 2022-05-28 00:42 GMT

വെള്ളിയാഴ്ച വിപണിയിൽ എത്തിയ പാരാദീപ് ഫോസ്‌ഫേറ്റ് ഓഹരി അതിന്റെ ഇഷ്യൂ വിലയായ 42 രൂപയിൽ നിന്നും 3.69 ശതമാനം ഉയർന്നു.

വെള്ളിയാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ 43.55 രൂപയിൽ ആരംഭിച്ച ഓഹരി 47.25 രൂപ വരെ എത്തിയിരുന്നു. തുടർന്ന് 43.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

പാരാദീപ് ഫോസ്‌ഫേറ്റ് ഡി അമോണിയം ഫോസ്‌ഫേറ്റ് (ഡിഎപി) എൻ പി കെ ഫെർട്ടിലൈസേഴ്‌സ് എന്നി വളങ്ങളുടെ നിർമാണവും വില്പനയും നടത്തുന്ന കമ്പനിയാണ്. ജയ് കിസാൻ - നവരത്ന, നവരത്ന എന്നി പേരുകളിലാണ് ഈ വളങ്ങൾ വിപണിയിൽ ലഭ്യമാകുന്നത്.

ഐപിഓ വഴി കഴിഞ്ഞാഴ്ച 1500 കോടി രൂപ കമ്പനി സമാഹരിച്ചിരുന്നു. ഇതിനു 1.75 ഇരട്ടി അപേക്ഷകൾ ഉണ്ടായിരുന്നു. ചെറുകിട നിക്ഷേപകർ 1.37 ശതമാനവും വ്യാവസായിക നിക്ഷേപകർ 3 ഇരട്ടി അപേക്ഷകളും സമർപ്പിച്ചിരുന്നു.

ഗോവയിലുള്ള വളം പ്ലാന്റ് ഏറ്റെടുക്കുന്നതിനും, ചില കടങ്ങൾ വീട്ടുന്നതിനും ഈ തുക ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.

Tags:    

Similar News