അറ്റാദായത്തില്‍ തിളങ്ങി കന്‍സായി നെറോലാക് പെയിന്റ്സ്

ഡെല്‍ഹി: 2022 ജൂണ്‍ 30 ന് അവസാനിച്ച ആദ്യ പാദത്തില്‍ കന്‍സായി നെറോലാക് പെയിന്റ്സിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 36.51 ശതമാനം വര്‍ധിച്ച് 152.05 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 111.38 കോടി രൂപയായിരുന്നുവെന്ന് കമ്പനി ബിഎസ്ഇ ഫയലിംഗില്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 1,402.76 കോടി രൂപയില്‍ നിന്ന് 46.23 ശതമാനം ഉയര്‍ന്ന് അവലോകന പാദത്തില്‍ 2,051.37 കോടി രൂപയായി. മൊത്തം ചെലവ് 2021 ആദ്യപാദത്തിലെ 1,260.62 […]

Update: 2022-08-02 02:31 GMT

ഡെല്‍ഹി: 2022 ജൂണ്‍ 30 ന് അവസാനിച്ച ആദ്യ പാദത്തില്‍ കന്‍സായി നെറോലാക് പെയിന്റ്സിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 36.51 ശതമാനം വര്‍ധിച്ച് 152.05 കോടി രൂപയായി.

മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 111.38 കോടി രൂപയായിരുന്നുവെന്ന് കമ്പനി ബിഎസ്ഇ ഫയലിംഗില്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 1,402.76 കോടി രൂപയില്‍ നിന്ന് 46.23 ശതമാനം ഉയര്‍ന്ന് അവലോകന പാദത്തില്‍ 2,051.37 കോടി രൂപയായി.

മൊത്തം ചെലവ് 2021 ആദ്യപാദത്തിലെ 1,260.62 കോടി രൂപയേക്കാള്‍ 46.59 ശതമാനം വര്‍ധനവോടെ അവലോകന പാദത്തില്‍ 1,847.95 കോടി രൂപയായി.

അലങ്കാര, വ്യാവസായിക പെയിന്റുകള്‍ക്ക് ഈ പാദത്തില്‍ വലിയ ഡിമാന്‍ഡ് ലഭിച്ചെന്ന് കന്‍സായി നെറോലാക് പെയിന്റ്സ് മാനേജിംഗ് ഡയറക്ടര്‍ അനൂജ് ജെയിന്‍ പറഞ്ഞു.

ചിപ്പുകളുടെ ക്ഷാമം ക്രമേണ ഇല്ലാതായതോടെ വാഹനങ്ങളുടെ നിർമാണം വര്‍ധിച്ചു. ഇതിനെ തുടര്‍ന്ന് വ്യാവസായിക മേഖലയില്‍ പെയിന്റുകളുടെ ആവശ്യം കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News