എഫ് ജിഐഐ യ്ക്ക് 20% വളര്‍ച്ചാ ലക്ഷ്യം

കൊല്‍ക്കത്ത: മോട്ടോര്‍ ഇന്‍ഷുറന്‍സ് ബിസിനസിലെ പുനരുജ്ജീവനത്തോടെ,  നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 20 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ച് ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സ് (എഫ്ജിഐഐ). മുന്‍ സാമ്പത്തിക വര്‍ഷത്തില്‍, കമ്പനി 4,210 കോടി രൂപ ഗ്രോസ് റൈറ്റ് പ്രീമിയത്തില്‍ (ജിഡബ്ല്യുപി) എട്ട് ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കോവിഡ് മൂലം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മേഖലയിലുണ്ടായ കുതിച്ച് ചാട്ടത്തെ അപേക്ഷിച്ച് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി പിന്നോട്ട് പോയിട്ടുണ്ട്. വാഹനങ്ങളുടെ ഉയര്‍ന്ന വില്‍പ്പന പിന്‍ബലത്തില്‍ വ്യവസായം ഉയര്‍ത്തെഴുന്നേല്‍ക്കുന്നതോടെ നടപ്പ് സാമ്പത്തിക […]

Update: 2022-09-02 03:03 GMT
കൊല്‍ക്കത്ത: മോട്ടോര്‍ ഇന്‍ഷുറന്‍സ് ബിസിനസിലെ പുനരുജ്ജീവനത്തോടെ, നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 20 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ച് ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സ് (എഫ്ജിഐഐ). മുന്‍ സാമ്പത്തിക വര്‍ഷത്തില്‍, കമ്പനി 4,210 കോടി രൂപ ഗ്രോസ് റൈറ്റ് പ്രീമിയത്തില്‍ (ജിഡബ്ല്യുപി) എട്ട് ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍ കോവിഡ് മൂലം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മേഖലയിലുണ്ടായ കുതിച്ച് ചാട്ടത്തെ അപേക്ഷിച്ച് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി പിന്നോട്ട് പോയിട്ടുണ്ട്.
വാഹനങ്ങളുടെ ഉയര്‍ന്ന വില്‍പ്പന പിന്‍ബലത്തില്‍ വ്യവസായം ഉയര്‍ത്തെഴുന്നേല്‍ക്കുന്നതോടെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 20 ശതമാനത്തിനടുത്ത് വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ടെന്ന് എഫ്ജിഐഐ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അനുപ് റാവു പറഞ്ഞു. കമ്പനിയുടെ പുതിയ ഉത്പന്നമായ എഫ്ജി ഹെല്‍ത്ത് അബ്‌സലൂട്ടുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളര്‍ത്തു മൃഗങ്ങളുടെ ഇന്‍ഷുറന്‍സ് പോലുള്ള പുതിയ മേഖലകള്‍ കമ്പനി പരീക്ഷിക്കുന്നുണ്ട്. ഇത് വോഗത്തില്‍ നേട്ടം കൈവരിക്കാന്‍ പറ്റുന്ന മേഖലയാണെന്നും കമ്പനി വിലയിരുത്തുന്നുണ്ട്.
Tags:    

Similar News