പരിതോഷ് ത്രിപാഠി എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് എംഡി-സിഇഒ

മുംബൈ: മാനേജിംഗ് ഡയറക്ടറായും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും പരിതോഷ് ത്രിപാഠിയെ നിയമിച്ചതായി സ്വകാര്യ നോണ്‍-ലൈഫ് ഇന്‍ഷുറര്‍ എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് അറിയിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) കോര്‍പ്പറേറ്റ് സെന്ററില്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി നിയമിതനായ പി സി കാന്തപാലിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം ചുമതലയേറ്റത്. 32 വര്‍ഷത്തെ ബാങ്കിംഗ് അനുഭവപരിചയമുള്ള പരിതോഷ് ത്രിപാഠി എംഎസ്എംഇ, മിഡ് കോര്‍പ്പറേറ്റ് സെഗ്മെന്റ്, ഇന്റര്‍നാഷണല്‍ ബാങ്കിംഗ്, ബാങ്കാഷ്വറന്‍സ് തുടങ്ങി വിവിധ വകുപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സില്‍ ചേരുന്നതിന് മുമ്പ്, […]

Update: 2022-07-07 04:01 GMT
മുംബൈ: മാനേജിംഗ് ഡയറക്ടറായും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും പരിതോഷ് ത്രിപാഠിയെ നിയമിച്ചതായി സ്വകാര്യ നോണ്‍-ലൈഫ് ഇന്‍ഷുറര്‍ എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് അറിയിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) കോര്‍പ്പറേറ്റ് സെന്ററില്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി നിയമിതനായ പി സി കാന്തപാലിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം ചുമതലയേറ്റത്.
32 വര്‍ഷത്തെ ബാങ്കിംഗ് അനുഭവപരിചയമുള്ള പരിതോഷ് ത്രിപാഠി എംഎസ്എംഇ, മിഡ് കോര്‍പ്പറേറ്റ് സെഗ്മെന്റ്, ഇന്റര്‍നാഷണല്‍ ബാങ്കിംഗ്, ബാങ്കാഷ്വറന്‍സ് തുടങ്ങി വിവിധ വകുപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സില്‍ ചേരുന്നതിന് മുമ്പ്, എസ്ബിഐയുടെ ഇന്റേണല്‍ ബാങ്കിംഗ് ഗ്രൂപ്പില്‍ ഓപ്പറേഷന്‍സ് ജനറല്‍ മാനേജറായിരുന്നു. കൂടാതെ സ്റ്റെര്‍ലിംഗ് ബാങ്ക്, നൈജീരിയ, എസ്ബിഐ കാനഡ എന്നിവയുടെ ബോര്‍ഡിലും അദ്ദേഹം ഉണ്ടായിരുന്നു.
2017 മുതല്‍ 2020 വരെ അദ്ദേഹം ബാങ്കാഷ്വറന്‍സ് മേധാവിയായിരുന്നു. ദുബായിലെ എസ്ബിഐ ഡിഐഎഫ്സി ശാഖയുടെ സിഇഒ ആയിരുന്നു.
Tags:    

Similar News