രഞ്ജിത് രഥ് ഓയില്‍ ഇന്ത്യ ചെയര്‍മാന്‍

ഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ എണ്ണ-വാതക ഉത്പദകരായ ഓയില്‍ ഇന്ത്യയുടെ പുതിയ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി രഞ്ജിത് രഥ് ചുമതലയേറ്റു. മുമ്പ് മിനറല്‍ എക്സ്പ്ലോറേഷന്‍ കോര്‍പ്പറേഷന്റെ (എംഇസിഎല്‍) ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു അദ്ദേഹം. ജൂണ്‍ 30ന് ജോലിയില്‍ നിന്ന് വിരമിച്ച സുശീല്‍ ചന്ദ്ര മിശ്രയ്ക്ക് പകരമാണ് അദ്ദേഹം എത്തുന്നത്. ഭൗമശാസ്ത്രജ്ഞനായ രഞ്ജിത് രഥ്, ഐഐടി ബോംബെ, ഐഐടി ഖരഗ്പൂര്‍, ഉത്കല്‍ സര്‍വ്വകലാശാല എന്നിവടങ്ങളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. 1996-ല്‍ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ എഞ്ചിനീയേഴ്സ് ഇന്ത്യയില്‍ […]

Update: 2022-08-03 19:47 GMT

ഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ എണ്ണ-വാതക ഉത്പദകരായ ഓയില്‍ ഇന്ത്യയുടെ പുതിയ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി രഞ്ജിത് രഥ് ചുമതലയേറ്റു. മുമ്പ് മിനറല്‍ എക്സ്പ്ലോറേഷന്‍ കോര്‍പ്പറേഷന്റെ (എംഇസിഎല്‍) ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു അദ്ദേഹം.

ജൂണ്‍ 30ന് ജോലിയില്‍ നിന്ന് വിരമിച്ച സുശീല്‍ ചന്ദ്ര മിശ്രയ്ക്ക് പകരമാണ് അദ്ദേഹം എത്തുന്നത്. ഭൗമശാസ്ത്രജ്ഞനായ രഞ്ജിത് രഥ്, ഐഐടി ബോംബെ, ഐഐടി ഖരഗ്പൂര്‍, ഉത്കല്‍ സര്‍വ്വകലാശാല എന്നിവടങ്ങളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്.

1996-ല്‍ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ എഞ്ചിനീയേഴ്സ് ഇന്ത്യയില്‍ ജോലി ആരംഭിച്ച അദ്ദേഹം ഖനിജ് ബിദേശ് ഇന്ത്യ, ഭാരത് ഗോള്‍ഡ് മൈന്‍സ്, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം അനുഷ്ഠിച്ചിട്ടുണ്ട്.

ജിയോസയന്‍സസ് മേഖലയില്‍ 25 വര്‍ഷത്തിലേറെ അനുഭവപരിചയവും വൈദഗ്ധ്യവുമുള്ള ഭൗമശാസ്ത്രജ്ഞനായ രഥ് ഇന്ത്യന്‍ രാഷ്ട്രപതിയുടെ നാഷണല്‍ ജിയോസയന്‍സസ് അവാഡ് ലഭിച്ച വ്യക്തിയാണ്.

Tags:    

Similar News