മികച്ച അറ്റാദായം ഐഷര്‍ മോട്ടോഴ്‌സ് ഓഹരിവില ഉയര്‍ത്തി

ആഭ്യന്തര വിപണിയിലെയും വിദേശ വിപണിയിലെയും ശക്തമായ വളര്‍ച്ചയ്‌ക്കൊപ്പം, നാലാപാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായം 16 ശതമാനം വര്‍ദ്ധിച്ചതോടെ ഐഷര്‍ മോട്ടോഴ്‌സിന്റെ ഓഹരിവില 7.46 ശതമാനം ഉയര്‍ന്നു. കമ്പനിയുടെ നികുതിയ്ക്കുശേഷമുള്ള ലാഭം, മുന്‍ വര്‍ഷം ഇതേ കാലയളവിലെ 526 കോടി രൂപയില്‍ നിന്നും, 610 കോടി രൂപയായി. നാലാംപാദത്തില്‍ കമ്പനി റിപ്പോര്‍ട്ട് ചെയ്ത 3,193 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം, കമ്പനി ഇതുവരെയുള്ള പാദങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്നതാണ്. "കഴിഞ്ഞ എട്ടു വര്‍ഷങ്ങളിലായി ഞങ്ങള്‍ മുന്‍നിര കമ്പനിയാകാനും, ആഗോളതലത്തില്‍ […]

Update: 2022-05-16 08:41 GMT

ആഭ്യന്തര വിപണിയിലെയും വിദേശ വിപണിയിലെയും ശക്തമായ വളര്‍ച്ചയ്‌ക്കൊപ്പം, നാലാപാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായം 16 ശതമാനം വര്‍ദ്ധിച്ചതോടെ ഐഷര്‍ മോട്ടോഴ്‌സിന്റെ ഓഹരിവില 7.46 ശതമാനം ഉയര്‍ന്നു. കമ്പനിയുടെ നികുതിയ്ക്കുശേഷമുള്ള ലാഭം, മുന്‍ വര്‍ഷം ഇതേ കാലയളവിലെ 526 കോടി രൂപയില്‍ നിന്നും, 610 കോടി രൂപയായി. നാലാംപാദത്തില്‍ കമ്പനി റിപ്പോര്‍ട്ട് ചെയ്ത 3,193 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം, കമ്പനി ഇതുവരെയുള്ള പാദങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്നതാണ്. "കഴിഞ്ഞ എട്ടു വര്‍ഷങ്ങളിലായി ഞങ്ങള്‍ മുന്‍നിര കമ്പനിയാകാനും, ആഗോളതലത്തില്‍ പ്രധാനിയാകാനും, ലോകത്തിലെ അല്‍പ്പം ദുഷ്‌കരമായ മോട്ടോര്‍ സൈക്കിള്‍ വിപണികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും, ആഗോള സാന്നിധ്യവും ബിസനസും സുസ്ഥിരമായി വളര്‍ത്താനുമുള്ള പരിശ്രമങ്ങളിലായിരുന്നു. ശക്തമായ ഉത്പന്ന ശ്രേണി, വികസന പ്രക്രിയ, വ്യക്തമായ ബിസിനസ് സമീപനം എന്നിവയിലൂടെ ഞങ്ങള്‍ ഞങ്ങളുടേതായ ഒരു സ്ഥാനം ആഗോള തലത്തില്‍ കണ്ടെത്തും," കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ സിദ്ധാര്‍ഥ് ലാല്‍ പറഞ്ഞു.

Tags:    

Similar News