ബോണസ് ഇഷ്യു: മിന്‍ഡ ഇന്‍ഡസ്ട്രീസിന്റെ ഓഹരികളില്‍ 7% വര്‍ധന

മിന്‍ഡ ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ 7.26 ശതമാനം ഉയര്‍ന്ന് 871.20 രൂപയിലെത്തി. ബോണസ് ഷെയറുകളുടെ ഇഷ്യു പരിഗണിക്കുന്നതിനും അംഗീകരിക്കുന്നതിനും മെയ് 24 ന് ഓഹരി ഉടമകള്‍ക്കായി ബോര്‍ഡ് യോഗം ചേരുമെന്ന് കമ്പനി അറിയിച്ചതിന് പിന്നാലെയാണിത്. ഒന്നോ അതിലധികമോ തവണകളായി കടപ്പത്രങ്ങള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ 1,000 കോടി രൂപ വരെ ഫണ്ട് സ്വരൂപിക്കുന്നതിനുള്ള നിര്‍ദ്ദേശവും ബോര്‍ഡ് പരിഗണിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ ഓഡിറ്റ് ചെയ്ത സാമ്പത്തിക ഫലങ്ങളും യോഗത്തില്‍ പരിശോധിക്കും. 2022 സാമ്പത്തിക വര്‍ഷത്തിലെ ഓഹരികളുടെയും, മുന്‍ഗണനാ ഓഹരികളുടെയും […]

Update: 2022-05-17 09:00 GMT

മിന്‍ഡ ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ 7.26 ശതമാനം ഉയര്‍ന്ന് 871.20 രൂപയിലെത്തി. ബോണസ് ഷെയറുകളുടെ ഇഷ്യു പരിഗണിക്കുന്നതിനും അംഗീകരിക്കുന്നതിനും മെയ് 24 ന് ഓഹരി ഉടമകള്‍ക്കായി ബോര്‍ഡ് യോഗം ചേരുമെന്ന് കമ്പനി അറിയിച്ചതിന് പിന്നാലെയാണിത്. ഒന്നോ അതിലധികമോ തവണകളായി കടപ്പത്രങ്ങള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ 1,000 കോടി രൂപ വരെ ഫണ്ട് സ്വരൂപിക്കുന്നതിനുള്ള നിര്‍ദ്ദേശവും ബോര്‍ഡ് പരിഗണിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ ഓഡിറ്റ് ചെയ്ത സാമ്പത്തിക ഫലങ്ങളും യോഗത്തില്‍ പരിശോധിക്കും. 2022 സാമ്പത്തിക വര്‍ഷത്തിലെ ഓഹരികളുടെയും, മുന്‍ഗണനാ ഓഹരികളുടെയും അന്തിമ ലാഭവിഹിതം ബോര്‍ഡ് പരിഗണിക്കുകയും, ശുപാര്‍ശകള്‍ മുന്നോട്ട് വെക്കുകയും ചെയ്യും.

Tags:    

Similar News