സൂര്യ റോഷ്‌നിയുടെ അറ്റാദായം 41% വർദ്ധിച്ചു

2022  സാമ്പത്തിക വർഷത്തിലെ മാർച്ച് പാദത്തിൽ അറ്റാദായം 41  ശതമാനം വർദ്ധിച്ച സൂര്യ റോഷ്‌നി. ഇതോടെ കമ്പനിയുടെ ഓഹരിക്ക് 12 .96  ശതമാനം വർധനവാണ്  വിപണിയിൽ ഉണ്ടായത്. നാലാം പാദത്തിൽ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 83 കോടി രൂപയായി. കഴിഞ്ഞ വര്ഷം ഇതേ പാദത്തിൽ ഇത് 58  കോടി രൂപയായിരുന്നു. മൊത്ത വരുമാനം 34  ശതമാനം ഉയർന്നു 2301  കോടി രൂപയായി. എബിറ്റെട വർധിച്ചു 27 ശതമാനമായി. ഇന്പുട് ചിലവിൽ കുത്തനെയുള്ള വിലക്കയറ്റം ഉണ്ടായില്ലായിരുന്നുവെങ്കിൽ കമ്പനിയുടെ […]

Update: 2022-05-20 23:31 GMT
2022 സാമ്പത്തിക വർഷത്തിലെ മാർച്ച് പാദത്തിൽ അറ്റാദായം 41 ശതമാനം വർദ്ധിച്ച സൂര്യ റോഷ്‌നി. ഇതോടെ കമ്പനിയുടെ ഓഹരിക്ക് 12 .96 ശതമാനം വർധനവാണ് വിപണിയിൽ ഉണ്ടായത്. നാലാം പാദത്തിൽ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 83 കോടി രൂപയായി. കഴിഞ്ഞ വര്ഷം ഇതേ പാദത്തിൽ ഇത് 58 കോടി രൂപയായിരുന്നു. മൊത്ത വരുമാനം 34 ശതമാനം ഉയർന്നു 2301 കോടി രൂപയായി. എബിറ്റെട വർധിച്ചു 27 ശതമാനമായി. ഇന്പുട് ചിലവിൽ കുത്തനെയുള്ള വിലക്കയറ്റം ഉണ്ടായില്ലായിരുന്നുവെങ്കിൽ കമ്പനിയുടെ ലാഭം കുറച്ചു കൂടെ ഉയർത്താനാകുമായിരുന്നുവെന്നും ഉയർന്ന ഇൻപുട്ട് ചെലവുകൾ ഭാഗികമായി ലഘൂകരിക്കുന്നതിന് ഒന്നിലധികം വിലവർദ്ധനവ് മുൻകൂർ എടുത്തിരുന്നുവെന്നും കമ്പനി അറിയിച്ചു.
നാലാം പാദത്തിൽ, സ്റ്റീൽ പൈപ്സ് & സ്ട്രീപ്സ്ന്റെ വരുമാനത്തിൽ 39 ശതമാനം വർദ്ധനവ് റിപ്പോർട്ട് ചെയ്തു. ലൈറ്റിംഗ് & കൺസ്യൂമർ ഡ്യൂറബിൾസിൽ വരുമാന വളർച്ച 23 ശതമാനമായി.
സൂര്യ രോഷ്‌നിയുടെ എംഡി, രാജു ബിസ്ത പറയുന്നു:"കമ്പനി എല്ലാ ദീർഘകാല കടങ്ങളും തിരിച്ചടച്ചു. കമ്പനിക്ക് ഹ്രസ്വകാല പ്രവർത്തന കടം മാത്രമേയുള്ളൂ,വരും കാലങ്ങളിൽ അത് കുറക്കാനുള്ള പ്രവർത്തനങ്ങളാണ് കമ്പനി ചെയുന്നത്.കമ്പനിയുടെ സ്റ്റീൽ പൈപ്സ് , കൺസ്യൂമേർ ഡ്യൂറബിൾ ബിസിനെസ്സ് ഇപ്പോൾ സ്വയം പര്യാപ്തമായിരിക്കുന്നു.ഡെബ്റ്റ് സർവീസിംഗും വളർച്ചയ്‌ക്കായുള്ള നിക്ഷേപവും,ഒപ്പം ക്രെഡിറ്റ് റേറ്റിംഗിലെ നവീകരണവും വരുമാനത്തിലും ലാഭത്തിലും സ്ഥിരമായ വളർച്ചയ്ക്ക് കാരണമാകുന്നു."
Tags:    

Similar News