അറ്റാദായത്തില്‍ 15.4 ശതമാനം ഇടിവോടെ ഭാരത് എര്‍ത്ത് മൂവേഴ്സ്

  ഡെല്‍ഹി: 2022 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ പൊതുമേഖലാ സ്ഥാപനമായ ഭാരത് എര്‍ത്ത് മൂവേഴ്സിന്റെ (ബിഇഎംഎല്‍) കണ്‍സോളിഡേറ്റഡ് അറ്റാദായത്തില്‍ 15.4 ശതമാനം ഇടിവ് രേഖപ്പെടുത്തി 133.42 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 157.81 കോടി രൂപ ലാഭം നേടിയതായി ബിഇഎംഎല്‍ ബിഎസ്ഇക്ക് നല്‍കിയ ഫയലിംഗില്‍ പറഞ്ഞു. അവലോകന പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 1,805.74 കോടി രൂപയില്‍ നിന്ന് 1,683.58 കോടി രൂപയായി കുറഞ്ഞു. […]

Update: 2022-05-27 07:34 GMT

 

ഡെല്‍ഹി: 2022 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ പൊതുമേഖലാ സ്ഥാപനമായ ഭാരത് എര്‍ത്ത് മൂവേഴ്സിന്റെ (ബിഇഎംഎല്‍) കണ്‍സോളിഡേറ്റഡ് അറ്റാദായത്തില്‍ 15.4 ശതമാനം ഇടിവ് രേഖപ്പെടുത്തി 133.42 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 157.81 കോടി രൂപ ലാഭം നേടിയതായി ബിഇഎംഎല്‍ ബിഎസ്ഇക്ക് നല്‍കിയ ഫയലിംഗില്‍ പറഞ്ഞു.

അവലോകന പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 1,805.74 കോടി രൂപയില്‍ നിന്ന് 1,683.58 കോടി രൂപയായി കുറഞ്ഞു. റെയില്‍ കോച്ചുകളും സ്പെയര്‍ പാര്‍ട്‌സും ഖനന ഉപകരണങ്ങളും നിര്‍മ്മിക്കുന്നതിന് 1964 ല്‍ ബാംഗ്ലൂരില്‍ സ്ഥാപിതമായ പൊതുമേഖലാ സ്ഥാപനമാണ് ഭാരത് എര്‍ത്ത് മൂവേഴ്സ്.

കമ്പനി ഭാഗികമായി ഓഹരി വിറ്റഴിച്ചു. നിലവില്‍ മൊത്തം ഇക്വിറ്റിയുടെ 54 ശതമാനം കേന്ദ്രത്തിന്റെ ഉടമസ്ഥതയിലാണ്, ബാക്കി 46 ശതമാനം പൊതു, ധനകാര്യ സ്ഥാപനങ്ങള്‍, വിദേശ സ്ഥാപന നിക്ഷേപകര്‍, ബാങ്കുകള്‍, ജീവനക്കാര്‍ എന്നിവരുടെ കൈവശമാണ്. പ്രതിരോധം, റെയില്‍, വൈദ്യുതി, ഖനനം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ രാജ്യത്തിന്റെ പ്രധാന മേഖലകളില്‍ ബിഇഎംഎല്‍ സേവനം നല്‍കുന്നു.

 

Tags:    

Similar News