മെഴ്സിഡസ്-ബെന്‍സ് ഇന്ത്യയിലെ എക്കാലത്തെയും ഉയര്‍ന്ന രണ്ടാപാദ വില്‍പ്പന രേഖപ്പെടുത്തി

 മെഴ്സിഡസ്-ബെന്‍സ് ഇന്ത്യയുടെ എക്കാലത്തെയും ഉയര്‍ന്ന രണ്ടാം പാദ വില്‍പന രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 56 ശതമാനം വര്‍ധനവോടെ 7,573 വാഹനങ്ങള്‍ കമ്പനി വിറ്റഴിച്ചു. 2021 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ കമ്പനി 4,857 വാഹനങ്ങളാണ് വിറ്റഴിച്ചത്. പുതിയ ഉത്പന്ന ലോഞ്ചുകള്‍, നിലവിലുള്ള ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള തുടര്‍ച്ചയായ ഡിമാന്‍ഡ് തുടങ്ങിയവയുടെ ഫലമായാണ് എക്കാലത്തെയും ഉയര്‍ന്ന രണ്ടാപാദ വില്‍പ്പന കൈവരിച്ചതെന്ന് മെഴ്സിഡസ് ബെന്‍സ് ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. ആഗോള സംഭവവികാസങ്ങളും പ്രാദേശിക വിപണിയിലെ വെല്ലുവിളികളും മൂലമുണ്ടായ തുടര്‍ച്ചയായ വിതരണ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ഈ […]

Update: 2022-07-11 06:21 GMT
മെഴ്സിഡസ്-ബെന്‍സ് ഇന്ത്യയുടെ എക്കാലത്തെയും ഉയര്‍ന്ന രണ്ടാം പാദ വില്‍പന രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 56 ശതമാനം വര്‍ധനവോടെ 7,573 വാഹനങ്ങള്‍ കമ്പനി വിറ്റഴിച്ചു. 2021 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ കമ്പനി 4,857 വാഹനങ്ങളാണ് വിറ്റഴിച്ചത്. പുതിയ ഉത്പന്ന ലോഞ്ചുകള്‍, നിലവിലുള്ള ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള തുടര്‍ച്ചയായ ഡിമാന്‍ഡ് തുടങ്ങിയവയുടെ ഫലമായാണ് എക്കാലത്തെയും ഉയര്‍ന്ന രണ്ടാപാദ വില്‍പ്പന കൈവരിച്ചതെന്ന് മെഴ്സിഡസ് ബെന്‍സ് ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.
ആഗോള സംഭവവികാസങ്ങളും പ്രാദേശിക വിപണിയിലെ വെല്ലുവിളികളും മൂലമുണ്ടായ തുടര്‍ച്ചയായ വിതരണ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വില്‍പ്പന റെക്കോര്‍ഡ് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് മെഴ്സിഡസ്-ബെന്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മാര്‍ട്ടിന്‍ ഷ്വെങ്ക് പറഞ്ഞു. വരും മാസങ്ങളിലും സെമികണ്ടക്ടര്‍ ക്ഷാമം തുടരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഏറ്റവും പ്രതീക്ഷിക്കുന്ന ചില മെഴ്സിഡസ് ബെന്‍സ് മോഡലുകള്‍ കമ്പനി അണിനിരത്തുന്നതിനാല്‍ മൂന്നാം പാദം വളരെ ആവേശകരമായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Tags:    

Similar News