എച്ച്ഡിഎഫ്സി ലൈഫ് ഒന്നാം പാദ ലാഭം 21 % ഉയര്‍ന്ന് 365 കോടിയായി

 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ എച്ച്ഡിഎഫ്സി ലൈഫിന്റെ അറ്റാദായം 21 ശതമാനം വര്‍ധിച്ച് 365 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 302 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. ഈ പാദത്തില്‍ മൊത്തം പ്രീമിയം മുന്‍വര്‍ഷത്തെ 7,656 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 21 ശതമാനം ഉയര്‍ന്ന് 9,396 കോടി രൂപയായതായി എച്ച്ഡിഎഫ്സി ലൈഫ് പ്രസ്താവനയില്‍ പറഞ്ഞു.  ഒന്നാം വര്‍ഷ പ്രീമിയം കളക്ഷന്‍ 27 ശതമാനം ഉയര്‍ന്ന് 4,776 കോടി രൂപയായി. മുന്‍ […]

Update: 2022-07-19 04:47 GMT
സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ എച്ച്ഡിഎഫ്സി ലൈഫിന്റെ അറ്റാദായം 21 ശതമാനം വര്‍ധിച്ച് 365 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 302 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. ഈ പാദത്തില്‍ മൊത്തം പ്രീമിയം മുന്‍വര്‍ഷത്തെ 7,656 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 21 ശതമാനം ഉയര്‍ന്ന് 9,396 കോടി രൂപയായതായി എച്ച്ഡിഎഫ്സി ലൈഫ് പ്രസ്താവനയില്‍ പറഞ്ഞു.
ഒന്നാം വര്‍ഷ പ്രീമിയം കളക്ഷന്‍ 27 ശതമാനം ഉയര്‍ന്ന് 4,776 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3,767 കോടി രൂപയായിരുന്നു. കമ്പനിയുടെ സോള്‍വന്‍സി 178 ശതമാനമാണ്. സോള്‍വന്‍സി കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ആവശ്യാനുസരണം ഇക്വിറ്റി മൂലധനം സമാഹരിക്കുന്നത് തുടരുമെന്ന് കമ്പനി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
2022 ജനുവരി 1-ന് എക്സൈഡ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ഏറ്റെടുത്തതോടെ ഇത് എച്ച്ഡിഎഫ്സി ലൈഫിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി മാറി. 2022 ജൂണ്‍ 6 ലെ ഉത്തരവ് പ്രകാരം ട്രിബ്യൂണല്‍ അപേക്ഷ സ്വീകരിക്കുകയും ലയന പ്രക്രിയയുമായി മുന്നോട്ട് പോകുന്നതിന് ചില ഇളവുകള്‍ അനുവദിക്കുകയും ചെയ്തതായി കമ്പനി പ്രസ്താവനയില്‍ പറയുന്നു.
Tags:    

Similar News