ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ആദ്യപാദ അറ്റാദായം 60% ഉയര്‍ന്ന് 1,631 കോടി രൂപയായി

മുംബൈ: സ്വകാര്യമേഖലയിലെ വായ്പാദാതാവായ ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ ആദ്യ പാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായം 60 ശതമാനം ഉയര്‍ന്ന് 1,631 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിൽ കമ്പനി 1,016 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. 18 ശതമാനം വായ്പാ വളര്‍ച്ചയുടെയും അറ്റ പലിശ മാര്‍ജിന്‍ (NII) 4.06 ശതമാനത്തില്‍ നിന്ന് 4.21 ശതമാനമായി വര്‍ധിച്ചതിന്റെയും പശ്ചാത്തലത്തില്‍ ബാങ്കിന്റെ പ്രധാന അറ്റ പലിശ വരുമാനം 16 ശതമാനം ഉയര്‍ന്ന് 4,125 കോടി രൂപയായി. മറ്റ് വരുമാനം 12 […]

Update: 2022-07-21 06:31 GMT

മുംബൈ: സ്വകാര്യമേഖലയിലെ വായ്പാദാതാവായ ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ ആദ്യ പാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായം 60 ശതമാനം ഉയര്‍ന്ന് 1,631 കോടി രൂപയായി.

മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിൽ കമ്പനി 1,016 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്.

18 ശതമാനം വായ്പാ വളര്‍ച്ചയുടെയും അറ്റ പലിശ മാര്‍ജിന്‍ (NII) 4.06 ശതമാനത്തില്‍ നിന്ന് 4.21 ശതമാനമായി വര്‍ധിച്ചതിന്റെയും പശ്ചാത്തലത്തില്‍ ബാങ്കിന്റെ പ്രധാന അറ്റ പലിശ വരുമാനം 16 ശതമാനം ഉയര്‍ന്ന് 4,125 കോടി രൂപയായി.

മറ്റ് വരുമാനം 12 ശതമാനം ഉയര്‍ന്ന് 1,932 കോടി രൂപയായി.

മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം മുന്‍വര്‍ഷത്തെ 2.88 ശതമാനത്തില്‍ നിന്ന് 2.35 ശതമാനമായി ചുരുങ്ങിയതിനാല്‍ ബാങ്കിന്റെ മൊത്തത്തിലുള്ള കരുതല്‍ തുക മുന്‍വര്‍ഷത്തെ 1,780 കോടി രൂപയില്‍ നിന്ന് 30 ശതമാനം കുറഞ്ഞ് 1,251 കോടി രൂപയായി.

പുതിയ സ്ലിപ്പേജുകള്‍ മാര്‍ച്ച് പാദത്തിലെ 2,088 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 2,250 കോടി രൂപയായി.

ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ മൊത്തത്തിലുള്ള മൂലധന പര്യാപ്തത 18.14 ശതമാനമാണ്. മാര്‍ച്ച് അവസാനത്തെ 18.42 ശതമാനത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി.

കഴിഞ്ഞ മാര്‍ച്ചിലെ 716 കോടി രൂപയില്‍ നിന്ന് ഈ പാദത്തിൽ 241 കോടിയാണ് റിക്കവറി നേടിയതെന്നും എന്നാല്‍ രണ്ടാം പാദത്തിലും മൂന്നാം പാദത്തിലും ഇത് വര്‍ധിക്കുമെന്നും ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ സുമന്ത് കത്പാലിയ പറഞ്ഞു.

2023 സാമ്പത്തിക വര്‍ഷത്തില്‍ 20 ശതമാനം വായ്പ വളര്‍ച്ച ബാങ്ക് ലക്ഷ്യമിടുന്നുവെന്നും മൈക്രോ-ലെന്‍ഡിംഗില്‍ 25-30 ശതമാനം വളര്‍ച്ചയും വജ്ര വ്യവസായ പോര്‍ട്ട്ഫോളിയോയില്‍ 12-14 ശതമാനം വളര്‍ച്ചയും ഉള്‍പ്പെടെ നല്ല ആസ്തി വളര്‍ച്ചയും പ്രതീക്ഷിക്കുന്നതായും കത്പാലിയ പറഞ്ഞു.

Tags:    

Similar News