ഇന്ത്യ ഗ്രിഡ് ട്രസ്റ്റിൻറെ അറ്റാദായത്തില്‍ 4% വർദ്ധന

  ഒന്നാം പാദത്തില്‍ ഇന്ത്യ ഗ്രിഡ് ട്രസ്റ്റിന്റെ (ഇന്‍ഡിഗ്രിഡ്) കണ്‍സോളിഡേറ്റഡ് അറ്റാദായം 4 ശതമാനം വര്‍ധിച്ച് 83.72 കോടി രൂപയിലെത്തി. 2021-22 ലെ ഇതേ പാദത്തില്‍  80.91 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. 2023 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ മൊത്തവരുമാനം മുന്‍വര്‍ഷത്തെ 564.99 കോടിയില്‍ നിന്ന് 586.41 കോടിയായി ഉയര്‍ന്നു. ചെലവ് മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ 481.61 കോടി രൂപയില്‍ നിന്ന് 498.10 കോടി രൂപയായി ഉയര്‍ന്നു. പവര്‍ ട്രാന്‍സ്മിഷന്‍ മേഖലയിലെ ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും […]

Update: 2022-07-27 06:33 GMT
ഒന്നാം പാദത്തില്‍ ഇന്ത്യ ഗ്രിഡ് ട്രസ്റ്റിന്റെ (ഇന്‍ഡിഗ്രിഡ്) കണ്‍സോളിഡേറ്റഡ് അറ്റാദായം 4 ശതമാനം വര്‍ധിച്ച് 83.72 കോടി രൂപയിലെത്തി. 2021-22 ലെ ഇതേ പാദത്തില്‍ 80.91 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. 2023 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ മൊത്തവരുമാനം മുന്‍വര്‍ഷത്തെ 564.99 കോടിയില്‍ നിന്ന് 586.41 കോടിയായി ഉയര്‍ന്നു. ചെലവ് മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ 481.61 കോടി രൂപയില്‍ നിന്ന് 498.10 കോടി രൂപയായി ഉയര്‍ന്നു.
പവര്‍ ട്രാന്‍സ്മിഷന്‍ മേഖലയിലെ ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റാണ് ഇന്‍ഡിഗ്രിഡ്. ഇന്ത്യയിലുടനീളം വിശ്വസനീയമായ വൈദ്യുതി വിതരണം ചെയ്യുന്ന പവര്‍ ട്രാന്‍സ്മിഷന്‍ നെറ്റ് വർക്കുകളും പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളും സ്വന്തമാക്കുകയും പ്രവര്‍ത്തിപ്പിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന കമ്പനിയാണിത്. ജ്യോതി കുമാര്‍ അഗര്‍വാളിനെ കമ്പനിയുടെ പുതിയ സിഇഒ, ഡയറക്ടര്‍ ആയി 2022 ജൂലൈ 1 മുതല്‍ നിയമിച്ചതായും കമ്പനി അറിയിച്ചു. ഈ പാദത്തില്‍ കമ്പനിയുടെ പ്രകടനം പ്രതീക്ഷിച്ചത് പോലെയാണെന്നും 23 സാമ്പത്തിക വര്‍ഷത്തില്‍ വിതരണത്തിന്റെ കാര്യത്തില്‍ യൂണിറ്റിന് 13.20 രൂപ കൈവരിക്കാനുള്ള പാതയിലാണെന്നും പുതുതായി നിയമിതനായ സിഇഒ അഗര്‍വാള്‍ പറഞ്ഞു.
Tags:    

Similar News