ഒന്നാം പാദത്തില്‍ അറ്റാദായവും വരുമാനവും ഇടിഞ്ഞ് ഡോ ലാല്‍ പാത്ത് ലാബ്സ്

 ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ ഡയഗ്നോസ്റ്റിക് സേവന ദാതാക്കളായ ഡോ ലാല്‍ പാത്ത് ലാബ്സിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 57 ശതമാനം ഇടിഞ്ഞ് 58 കോടി രൂപയായതായി. മുന്‍ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 134 കോടി രൂപയായിരുന്നു കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഇതേ കാലയലവില്‍ രേഖപ്പെടുത്തിയ 607 കോടി രൂപയില്‍ നിന്ന് അവലോകന കാലയളവില്‍ 503 കോടി രൂപയായി കുറഞ്ഞു. കമ്പനിയുടെ ബോര്‍ഡ് നടപ്പ് സാമ്പത്തിക വര്‍ഷം ഓഹരി […]

Update: 2022-07-28 05:11 GMT
ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ ഡയഗ്നോസ്റ്റിക് സേവന ദാതാക്കളായ ഡോ ലാല്‍ പാത്ത് ലാബ്സിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 57 ശതമാനം ഇടിഞ്ഞ് 58 കോടി രൂപയായതായി. മുന്‍ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 134 കോടി രൂപയായിരുന്നു കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഇതേ കാലയലവില്‍ രേഖപ്പെടുത്തിയ 607 കോടി രൂപയില്‍ നിന്ന് അവലോകന കാലയളവില്‍ 503 കോടി രൂപയായി കുറഞ്ഞു. കമ്പനിയുടെ ബോര്‍ഡ് നടപ്പ് സാമ്പത്തിക വര്‍ഷം ഓഹരി ഒന്നിന് 6 രൂപ ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്
Tags:    

Similar News