റബ്ബര്‍ രാസവസ്തു വില്‍പ്പനയില്‍ നേട്ടം: നോസില്‍-ന്റെ അറ്റാദായം 66.48 കോടി രൂപയായി

ഡെല്‍ഹി: ജൂണ്‍ 30 ന് അവസാനിച്ച ഒന്നാം പാദത്തില്‍ നോസില്‍ (NOCIL)-ന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 40 ശതമാനം വര്‍ധിച്ച് 66.48 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 47.41 കോടിയായിരുന്നു ലാഭം. കമ്പനിയുടെ മൊത്ത വരുമാനം ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 509.95 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം സമാന പാദത്തില്‍ 345.31 കോടി രൂപയായിരുന്നു. റബ്ബര്‍ രാസവസ്തുക്കളുടെ നിര്‍മ്മാണ കമ്പനിയാണ് എന്‍ഒസിഐഎല്‍. നവി മുംബൈയിലും ദഹേജിലും കമ്പനിയ്ക്ക് നിര്‍മ്മാണ സൗകര്യമുണ്ട്. എൻ […]

Update: 2022-07-28 08:30 GMT

ഡെല്‍ഹി: ജൂണ്‍ 30 ന് അവസാനിച്ച ഒന്നാം പാദത്തില്‍ നോസില്‍ (NOCIL)-ന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 40 ശതമാനം വര്‍ധിച്ച് 66.48 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 47.41 കോടിയായിരുന്നു ലാഭം.

കമ്പനിയുടെ മൊത്ത വരുമാനം ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 509.95 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം സമാന പാദത്തില്‍ 345.31 കോടി രൂപയായിരുന്നു.

റബ്ബര്‍ രാസവസ്തുക്കളുടെ നിര്‍മ്മാണ കമ്പനിയാണ് എന്‍ഒസിഐഎല്‍. നവി മുംബൈയിലും ദഹേജിലും കമ്പനിയ്ക്ക് നിര്‍മ്മാണ സൗകര്യമുണ്ട്.

എൻ എസ് സിയിൽ ഇന്നത്തെ വ്യാപാരത്തിൽ നോസിൽ +1.30 രൂപ അഥവാ 0.46% വർധിച്ച് 286.85 ൽ അവസാനിച്ചു.

Tags:    

Similar News