വരുമാനത്തില്‍ വളര്‍ന്നും അറ്റാദായത്തില്‍ തളര്‍ന്നും ശ്രീ സിമന്റ്

ഡെല്‍ഹി: ജൂണ്‍ 30ന് അവസാനിച്ച ഒന്നാം പാദത്തില്‍ ശ്രീ സിമന്റിന്റെ കണ്‍സോളിഡ്റ്റഡ് അറ്റാദായം 55.8 ശതമാനം ഇടിഞ്ഞ് 278.86 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 630.89 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. എന്നിരുന്നാലും, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ 3,634.83 കോടി രൂപയെ അപേക്ഷിച്ച് ഇത്തവണ 21.45 ശതമാനം വര്‍ധിച്ച് 4,414.85 കോടി രൂപയായി. കമ്പനിയുടെ മൊത്തം ചെലവ് 2,939.88 കോടി രൂപയില്‍ നിന്ന് 36.71 ശതമാനം ഉയര്‍ന്ന് […]

Update: 2022-07-28 08:01 GMT

ഡെല്‍ഹി: ജൂണ്‍ 30ന് അവസാനിച്ച ഒന്നാം പാദത്തില്‍ ശ്രീ സിമന്റിന്റെ കണ്‍സോളിഡ്റ്റഡ് അറ്റാദായം 55.8 ശതമാനം ഇടിഞ്ഞ് 278.86 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 630.89 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.

എന്നിരുന്നാലും, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ 3,634.83 കോടി രൂപയെ അപേക്ഷിച്ച് ഇത്തവണ 21.45 ശതമാനം വര്‍ധിച്ച് 4,414.85 കോടി രൂപയായി.

കമ്പനിയുടെ മൊത്തം ചെലവ് 2,939.88 കോടി രൂപയില്‍ നിന്ന് 36.71 ശതമാനം ഉയര്‍ന്ന് 4,019.11 കോടി രൂപയായി. രാജ്യത്തെ മൂന്നാമത്തെ വലിയ സിമന്റ് നിര്‍മ്മാണ കമ്പനിയാണ് ശ്രീ സിമന്റ്.

Tags:    

Similar News