സണ്‍ ഫാര്‍മയുടെ അറ്റാദായത്തില്‍ 43 ശതമാനം വര്‍ധന

ഡെല്‍ഹി: സണ്‍ ഫാര്‍മയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം ജൂണ്‍ പാദത്തില്‍ 43 ശതമാനം ഉയര്‍ന്ന് 2,061 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1,444 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയത്. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്ത വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 9,719 കോടി രൂപയില്‍ നിന്ന് അവലോകന കാലയളവില്‍ 10,762 കോടി രൂപയിലേക്ക് ഉയര്‍ന്നതായി സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. 'ഒന്നാം പാദത്തില്‍ തങ്ങളുടെ എല്ലാ ബിസിനസുകളും മികച്ച വളര്‍ച്ച രേഖപ്പെടുത്തി. നിലവിലുള്ള […]

Update: 2022-07-29 08:14 GMT

ഡെല്‍ഹി: സണ്‍ ഫാര്‍മയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം ജൂണ്‍ പാദത്തില്‍ 43 ശതമാനം ഉയര്‍ന്ന് 2,061 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1,444 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയത്. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്ത വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 9,719 കോടി രൂപയില്‍ നിന്ന് അവലോകന കാലയളവില്‍ 10,762 കോടി രൂപയിലേക്ക് ഉയര്‍ന്നതായി സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.

'ഒന്നാം പാദത്തില്‍ തങ്ങളുടെ എല്ലാ ബിസിനസുകളും മികച്ച വളര്‍ച്ച രേഖപ്പെടുത്തി. നിലവിലുള്ള വിപണി വളര്‍ച്ചയും തങ്ങളുടെ സ്പെഷ്യാലിറ്റി ബിസിനസിന്റെ സുസ്ഥിരമായ സ്‌കെയില്‍-അപ്പും ചേര്‍ന്നാണ് ഈ വലിയ വളര്‍ച്ചയെ നയിക്കുന്നത്' സണ്‍ ഫാര്‍മയുടെ മാനേജിംഗ് ഡയറക്ടര്‍ ദിലീപ് ഷാംഗ്വി പറഞ്ഞു. ഇലുമ്യ, സെക്വ, ഒഡോംസോ, വിന്‍ലെവി എന്നിവയിലുടെയാണ് സ്പെഷ്യാലിറ്റി ബിസിനസ് 29 ശതമാനം വളര്‍ച്ച നേടിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോള സ്‌പെഷ്യാലിറ്റി ബിസിനസ് വിപുലീകരിക്കുന്നതിലും അതിന്റെ എല്ലാ ബിസിനസുകളും വളര്‍ത്തുന്നതിലും വിപണി വിഹിതം മെച്ചപ്പെടുത്തുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News