വരുമാനം ഉയര്‍ന്നിട്ടും അറ്റാദായത്തില്‍ തളര്‍ന്ന് ബിഎസ്ഇ 

ഡെല്‍ഹി: ജൂണ്‍ പാദത്തില്‍ സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇയുടെ അറ്റാദായം 23 ശതമാനം ഇടിഞ്ഞ് 40 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 51.9 കോടി രൂപയായിരുന്നു. മൊത്ത വരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 185.7 കോടി രൂപയില്‍ നിന്ന് അവലോകന കാലയളവില്‍ 6.4 ശതമാനം വര്‍ധിച്ച് 197.7 കോടി രൂപയായി. അവലോകന പാദത്തില്‍ ഇക്വിറ്റി വിഭാഗത്തിലെ ബിഎസ്ഇയുടെ ശരാശരി പ്രതിദിന വിറ്റുവരവ് 28 ശതമാനം ഇടിഞ്ഞ് 4,057 കോടി രൂപയിലെത്തി. കറന്‍സി ഡെറിവേറ്റീവ് […]

Update: 2022-08-04 03:07 GMT
ഡെല്‍ഹി: ജൂണ്‍ പാദത്തില്‍ സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇയുടെ അറ്റാദായം 23 ശതമാനം ഇടിഞ്ഞ് 40 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 51.9 കോടി രൂപയായിരുന്നു. മൊത്ത വരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 185.7 കോടി രൂപയില്‍ നിന്ന് അവലോകന കാലയളവില്‍ 6.4 ശതമാനം വര്‍ധിച്ച് 197.7 കോടി രൂപയായി. അവലോകന പാദത്തില്‍ ഇക്വിറ്റി വിഭാഗത്തിലെ ബിഎസ്ഇയുടെ ശരാശരി പ്രതിദിന വിറ്റുവരവ് 28 ശതമാനം ഇടിഞ്ഞ് 4,057 കോടി രൂപയിലെത്തി. കറന്‍സി ഡെറിവേറ്റീവ് വിഭാഗത്തില്‍ പ്രതിദിന ശരാശരി വിറ്റുവരവ് 4 ശതമാനം വര്‍ധിച്ച് 24,567 കോടി രൂപയായി.
ബിഎസ്ഇയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിക്ഷേപക അക്കൗണ്ടുകളുടെ എണ്ണം 11 കോടിയിലേറെയായി ഉയര്‍ന്നു. എക്സ്ചേഞ്ചിന്റെ മ്യൂച്വല്‍ ഫണ്ട് വിതരണ പ്ലാറ്റ്ഫോമായ ബിഎസ്ഇ സ്റ്റാര്‍ എംഎഫ് ഒന്നാം പാദത്തില്‍ ഏറ്റവും ഉയര്‍ന്ന ത്രൈമാസ ഇടപാടായ 5.9 കോടി രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത 3.5 കോടി ഇടപാടുകളില്‍ നിന്ന് 68 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്.
Tags:    

Similar News