എന്‍ഡിടിവിയ്ക്ക് മികച്ച നേട്ടം, അറ്റാദായം 55% ഉയർന്നു

ഡെല്‍ഹി: മാധ്യമ സ്ഥാപനമായ ന്യൂഡെല്‍ഹി ടെലിവിഷന്‍ ലിമിറ്റഡിന് (എന്‍ഡിടിവി) നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ നേട്ടം. കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 55.85 ശതമാനം ഉയര്‍ന്ന് 25.81 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ കമ്പനി 16.56 കോടി രൂപ അറ്റാദായം നേടിയിരുന്നു. അവലോകന പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 26.72 ശതമാനം വര്‍ധിച്ച് 107.74 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 85.02 കോടി രൂപയായിരുന്നു. കഴിഞ്ഞ 14 വര്‍ഷത്തിനിടെ ഏറ്റവും മികച്ച […]

Update: 2022-08-05 00:26 GMT

adani ndtv merger        

ഡെല്‍ഹി: മാധ്യമ സ്ഥാപനമായ ന്യൂഡെല്‍ഹി ടെലിവിഷന്‍ ലിമിറ്റഡിന് (എന്‍ഡിടിവി) നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ നേട്ടം. കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 55.85 ശതമാനം ഉയര്‍ന്ന് 25.81 കോടി രൂപയായി.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ കമ്പനി 16.56 കോടി രൂപ അറ്റാദായം നേടിയിരുന്നു. അവലോകന പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 26.72 ശതമാനം വര്‍ധിച്ച് 107.74 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 85.02 കോടി രൂപയായിരുന്നു.
കഴിഞ്ഞ 14 വര്‍ഷത്തിനിടെ ഏറ്റവും മികച്ച പാദമായിരുന്നു ജൂണിലേതെന്ന് കമ്പനി വ്യക്തമാക്കി. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ എന്‍ഡിടിവിയുടെ മൊത്തം ചെലവ് 6.94 ശതമാനം ഉയര്‍ന്ന് 83.33 കോടി രൂപയായി.
Tags:    

Similar News