ഇന്ത്യൻ കമ്പനികളിലെ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപം കുറയുന്നു

മുംബൈ: ആഭ്യന്തര കമ്പനികളിലേക്കുള്ള പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപം ജൂണ്‍ പാദത്തില്‍, വാര്‍ഷിക അടിസ്ഥാനത്തില്‍ (year-on-year), 17 ശതമാനം ഇടിഞ്ഞ് 6.72 ബില്യൻ ഡോളറായി. ഇതേ കാലയളവിലെ നിക്ഷേപ ഇടപാടുകളുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം കുറഞ്ഞ് 344 എണ്ണമായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 8.13 ബില്യൻ ഡോളറായിരുന്നു ഇടപാടിന്റെ മൂല്യം. 2022 മാര്‍ച്ച് പാദത്തെ അപേക്ഷിച്ച്, ജൂണില്‍ അവസാനിച്ച മൂന്ന് മാസങ്ങളില്‍ ഇടപാടു മൂല്യം 25.1 ശതമാനം ഇടിഞ്ഞു. ഇത് 8.97 ബില്യൻ ഡോളറായിരുന്നുവെന്ന് […]

Update: 2022-07-12 03:00 GMT

മുംബൈ: ആഭ്യന്തര കമ്പനികളിലേക്കുള്ള പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപം ജൂണ്‍ പാദത്തില്‍, വാര്‍ഷിക അടിസ്ഥാനത്തില്‍ (year-on-year), 17 ശതമാനം ഇടിഞ്ഞ് 6.72 ബില്യൻ ഡോളറായി. ഇതേ കാലയളവിലെ നിക്ഷേപ ഇടപാടുകളുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം കുറഞ്ഞ് 344 എണ്ണമായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 8.13 ബില്യൻ ഡോളറായിരുന്നു ഇടപാടിന്റെ മൂല്യം.

2022 മാര്‍ച്ച് പാദത്തെ അപേക്ഷിച്ച്, ജൂണില്‍ അവസാനിച്ച മൂന്ന് മാസങ്ങളില്‍ ഇടപാടു മൂല്യം 25.1 ശതമാനം ഇടിഞ്ഞു. ഇത് 8.97 ബില്യൻ ഡോളറായിരുന്നുവെന്ന് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചി​ന്റെ ഡീല്‍ ട്രാക്കര്‍ റിഫിനിറ്റിവ് പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള പണമൊഴുക്കില്‍ 40 ശതമാനം ഇടിവുണ്ടായതാണ് ഇടപാടു മൂല്യത്തില്‍ കുത്തനെയുള്ള ഇടിവിന് കാരണം.

ആദ്യ പാദത്തിലെ മികച്ച തുടക്കത്തിന് ശേഷമായിരുന്നു ഈ ഇടിവുണ്ടായത്. എന്നിരുന്നാലും, വര്‍ഷത്തിലെ ആദ്യ ആറ് മാസങ്ങളിലെ മൊത്തം പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപം 15.7 ബില്യൻ ഡോളറായിരുന്നു. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 25.9 ശതമാനം വളര്‍ച്ചയാണ്. ഈ വർഷം ഇതു വരെ ടെക് മേഖലയാണ് പരമാവധി നിക്ഷേപം — 6.53 ബില്യൻ ഡോളർ — ആകർഷിച്ചത്.

വ്യവസായങ്ങളുടെ കാര്യത്തില്‍, ഗതാഗതത്തോടൊപ്പം ഇന്റര്‍നെറ്റിലും, കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയറിലുമാണ് പരമാവധി നിക്ഷേപം നടത്തിയത്. 257 ഇടപാടുകളില്‍ നിന്ന് ടെക് സ്പെയ്സിന് 26 ശതമാനം കൂടുതല്‍ പണം ലഭിച്ചു. മെഡിക്കല്‍/ഹെല്‍ത്ത് വിഭാഗത്തിന് 38.6 ശതമാനം കുറവ് ഫണ്ട് ലഭിച്ചപ്പോള്‍, സെമികണ്ടക്ടര്‍ മേഖലയില്‍ 4.8 ശതമാനം ഇടിവ് രേഖപ്പെടുത്തി. ബയോടെക്നോളജി മേഖലയിലേക്കുള്ള ഇക്വിറ്റി നിക്ഷേപത്തിന്റെ വരവ് 84.7 ശതമാനം കുറഞ്ഞു.

Tags:    

Similar News