എച്ച്ഡിഎഫ്സി ബാങ്ക്, മൂല്യത്തിൽ ആഗോളത്തലത്തിൽ 10-ാം സ്ഥാനത്തേക്ക്
ലോകത്തിലെ ഏറ്റവും മൂല്യമുള്ള ആദ്യ പത്ത് ബാങ്കുകളില്‍ എച്ച്ഡിഎഫ്സി ബാങ്കും. എച്ച്ഡിഎഫ്സിബാങ്കും എച്ച്ഡിഎഫ്സിയും തമ്മിലുള്ള ലയനത്തെ തുടര്‍ന്നാണ് ഈ നേട്ടം സ്വന്തമായിരിക്കുന്നത്. ആദ്യ പത്തില്‍ ഇടം നേടുന്ന പ്രഥമ ഇന്ത്യന്‍ ബാങ്കാകും എച്ച്ഡിഫ്സി ബാങ്ക്. എച്ച്ഡിഎഫ്സി ബാങ്കിന് 108 ബില്യണ്‍ ഡോളറിന്റെ വിപണി മൂലധനമുണ്ട്. 100.5 ബില്യണ്‍ ഡോളറിലധികം വിപണി മൂലധനമുള്ള സിറ്റി ഗ്രൂപ്പിനെ 17 സ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് എച്ച്ഡിഎഫ്സി ഈ നേട്ടം കരസ്ഥമാക്കുക. എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും എച്ച്ഡിഎഫ്‌സിയുടെയും സംയോജിത വിപണി മൂല്യം ഏകദേശം 160 ബില്യണ്‍ ഡോളറായിരിക്കും. […]
ലോകത്തിലെ ഏറ്റവും മൂല്യമുള്ള ആദ്യ പത്ത് ബാങ്കുകളില്‍ എച്ച്ഡിഎഫ്സി ബാങ്കും. എച്ച്ഡിഎഫ്സിബാങ്കും എച്ച്ഡിഎഫ്സിയും തമ്മിലുള്ള ലയനത്തെ തുടര്‍ന്നാണ് ഈ നേട്ടം സ്വന്തമായിരിക്കുന്നത്. ആദ്യ പത്തില്‍ ഇടം നേടുന്ന പ്രഥമ ഇന്ത്യന്‍ ബാങ്കാകും എച്ച്ഡിഫ്സി ബാങ്ക്.
എച്ച്ഡിഎഫ്സി ബാങ്കിന് 108 ബില്യണ്‍ ഡോളറിന്റെ വിപണി മൂലധനമുണ്ട്. 100.5 ബില്യണ്‍ ഡോളറിലധികം വിപണി മൂലധനമുള്ള സിറ്റി ഗ്രൂപ്പിനെ 17 സ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് എച്ച്ഡിഎഫ്സി ഈ നേട്ടം കരസ്ഥമാക്കുക. എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും എച്ച്ഡിഎഫ്‌സിയുടെയും സംയോജിത വിപണി മൂല്യം ഏകദേശം 160 ബില്യണ്‍ ഡോളറായിരിക്കും.
ഏകദേശം 58 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന യുബിഎസ്, ഡിബിഎസ് ഗ്രൂപ്പുകളേക്കാള്‍ മുന്നിലാണ് എച്ച്ഡിഎഫ്‌സി ബാങ്ക്. മൂല്യനിര്‍ണ്ണയത്തില്‍ ബിഎന്‍പി പാരിബാസ് നേക്കാള്‍ (55 ബില്യണ്‍ ഡോളര്‍) മുന്നിലാണ് എസ്ബിഐ. രാജ്യത്തെ പ്രമുഖ ബാങ്കായ എസ് ബി ഐ 57 ബില്യണ്‍ ഡോളര്‍ വിപണി മൂലധനവുമായി 32- ാം സ്ഥാനത്താണ്.
വ്യവസ്ഥാപിത പ്രാധാന്യമുള്ള 30 ബാങ്കുകളുടെ പട്ടികയില്‍ ഒരു ഇന്ത്യന്‍ ബാങ്ക് പോലും ഇല്ല. അതേസമയം ആദ്യ പത്തില്‍ അഞ്ച് ചൈനീസ് ബാങ്കുകള്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
